കേരള സംസ്ഥാന സർക്കാരിന്റെ വനിതാ-ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അങ്കണവാടികളിലേക്ക് പുതിയ ജീവനക്കാരെ തിരഞ്ഞെടുക്കുന്നു. ചേർത്തല മുനിസിപ്പാലിറ്റിയിലും കാലടി പഞ്ചായത്തിലും നിലവിലുള്ള ഒഴിവുകളിലേക്ക് യോഗ്യരായ വനിതകളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അവരവരുടെ പ്രദേശത്തെ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസുകളിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതാണ്.

ചേര്‍ത്തല മുനിസിപ്പാലിറ്റി
കഞ്ഞിക്കുഴി അഡിഷണല്‍ ഐ.സി.ഡി.എസ്. പ്രോജക്ട് പരിധിയില്‍ ചേര്‍ത്തല മുനിസിപ്പാലിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടികളില്‍ വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് ചേര്‍ത്തല മുനിസിപ്പാലിറ്റിയില്‍ സ്ഥിരതാമസമുള്ള വനിതകളില്‍നിന്ന് അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു.
പ്രായപരിധി 18 നും 46 നുമിടയില്‍ (2025 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവര്‍) ആയിരിക്കണം. സംവരണ വിഭാഗക്കാര്‍ക്ക് പ്രായത്തില്‍ നിയമാനുസൃത ഇളവ് ലഭിക്കുന്നതാണ്.
വിദ്യാഭ്യാസ യോഗ്യത: വര്‍ക്കര്‍ തസ്തികയ്ക്ക് എസ്.എസ്.എല്‍.സി. പാസ്സായിരിക്കണം. ഹെല്‍പ്പര്‍ തസ്തികയ്ക്ക് പത്താം ക്ലാസ്സ് പാസ്സാകാത്തവരും എഴുത്തും വായനയും അറിയുന്നവരുമായിരിക്കണം.
അപേക്ഷയോടൊപ്പം ജനന തീയതി, വയസ്സ്, ജാതി, വിദ്യാഭ്യാസയോഗ്യത, സ്ഥിര താമസം, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ഹാജരാക്കേണ്ടതാണ്.
കാലടി പഞ്ചായത്ത്
അങ്കമാലി അഡീഷണൽ ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ പരിധിയിലുള്ള കാലടി പഞ്ചായത്തിലെ അങ്കണവാടി വർക്കർമാരുടെ ഭാവിയിൽ ഉണ്ടാകാവുന്ന ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു.
പ്രായപരിധി 18-നും 46 വയസിനും ഇടയിൽ പ്രായമുള്ള, കാലടി പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതകൾക്ക് അപേക്ഷിക്കാവുന്നതാണ്. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എൽ.സി. ആയിരിക്കണം.
അപേക്ഷ സമർപ്പിക്കേണ്ട വിവരങ്ങൾ
അപേക്ഷാ ഫോമിന്റെ മാതൃക താഴെ പറയുന്ന സ്ഥലങ്ങളിൽ നിന്നും ലഭിക്കുന്നതാണ്:
ചേർത്തല: ഗാന്ധി ബസാര്‍ ഷോപ്പിംഗ് കോംപ്ലക്‌സിലെ കഞ്ഞിക്കുഴി അഡീഷണല്‍ ഐ.സി.ഡി.എസ് ഓഫീസ്, ചേര്‍ത്തല മുനിസിപ്പാലിറ്റി
ഫോൺ: 0478-2810043
കാലടി: അങ്കമാലി അഡീഷണൽ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസ്
ഫോൺ: 0484-2459255, 9288194914
അവസാന തീയതി: 2025 ഫെബ്രുവരി 25, വൈകുന്നേരം 4 മണി