സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേക്ക് നഴ്സുമാർക്ക് പുതിയ തൊഴിലവസരം
സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള ഈസ്റ്റേൺ ഹെൽത്ത് ക്ലസ്റ്ററിലേക്ക് കേരളത്തിൽ നിന്നുള്ള നഴ്സുമാർക്ക് വേണ്ടി നോർക്ക റൂട്ട്സ് പുതിയ റിക്രൂട്ട്മെന്റ് പ്രഖ്യാപിച്ചിരിക്കുന്നു. വിവിധ സ്പെഷ്യാലിറ്റികളിൽ നഴ്സ് തസ്തികയിലേക്കാണ് നിയമനം. ബി.എസ്.സി നഴ്സിംഗ് ബിരുദമോ അതിനു മുകളിലുള്ള യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2023 സെപ്റ്റംബർ 4 രാവിലെ 10 മണി വരെയാണ്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഈ ജോബ് പോസ്റ്റ് പൂർണമായി വായിച്ച് മനസ്സിലാക്കി അപേക്ഷ സമർപ്പിക്കുവാൻ ശ്രദ്ധിക്കുക.
ഒഴിവ് വിശദാംശങ്ങൾ : അഡൽറ്റ് ഓങ്കോളജി, ഡയാലിസിസ്, എമർജൻസി റൂം (ER), ഐസിയു അഡൽറ്റ്, മെഡിക്കൽ, നിയോനാറ്റൽ ഐസിയു, നേർവ്സ്, എൻഐസിയു, ഓപ്പറേറ്റിംഗ് റൂം (OR), ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ, പീഡിയാട്രിക് ഓങ്കോളജി, പിഐസിയു, സർജിക്കൽ തുടങ്ങിയ വിഭാഗങ്ങളിലാണ് ഒഴിവുകൾ നിലവിലുള്ളത്.
ശമ്പള വിവരങ്ങൾ : ശമ്പള വിവരങ്ങൾ പ്രത്യേകം പ്രസ്താവിച്ചിട്ടില്ല. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് അഭിമുഖ സമയത്ത് ഇതു സംബന്ധിച്ച വിശദാംശങ്ങൾ നൽകുന്നതായിരിക്കും.
യോഗ്യതാ മാനദണ്ഡങ്ങൾ
1. നഴ്സിംഗിൽ ബിരുദമോ പോസ്റ്റ് ബി.എസ്.സി വിദ്യാഭ്യാസ യോഗ്യതയോ ഉണ്ടായിരിക്കണം.
2. കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്.
3. സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്പെഷ്യലിസ്റ്റ് വെബ്സൈറ്റിലെ Mumaris പ്ലസ് സേവനത്തിലൂടെ പ്രൊഫഷണൽ ക്ലാസ്സിഫിക്കേഷൻ നേടിയിരിക്കണം.
4. SAMR പോർട്ടലിൽ മുൻപ് രജിസ്റ്റർ ചെയ്തിട്ടില്ലാത്തവരായിരിക്കണം.
5. കുറഞ്ഞത് ആറുമാസത്തെ കാലാവധിയുള്ള സാധുതയുള്ള പാസ്പോർട്ട് ഉണ്ടായിരിക്കണം.
അപേക്ഷാ പ്രക്രിയ (എങ്ങനെ അപേക്ഷിക്കാം?)
1. യോഗ്യരായ ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റ തയ്യാറാക്കുക.
2. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, പാസ്പോർട്ട് എന്നിവയുടെ പകർപ്പുകൾ സ്കാൻ ചെയ്ത് തയ്യാറാക്കുക.
3. മുകളിൽ പറഞ്ഞ രേഖകൾ [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് 2023 സെപ്റ്റംബർ 4 രാവിലെ 10 മണിക്ക് മുൻപായി അയക്കുക.
4. അഭിമുഖം മുംബൈയിൽ വച്ച് നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. അഭിമുഖ സമയത്ത് പാസ്പോർട്ട് ഒറിജിനൽ ഹാജരാക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് 04712770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തി ദിനങ്ങളിൽ) 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +918802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവീസ്) എന്നിവയിൽ ബന്ധപ്പെടാവുന്നതാണ്.