പാലക്കാട് ജില്ലയിലെ പട്ടാമ്പിയിലെ ആകാശവീഥിയിലുള്ള കെ.എസ്.ഇ.ബി ലിമിറ്റഡ് ഇലക്ട്രിക്കല്‍ സബ് ഡിവിഷനില്‍ മീറ്റര്‍ റീഡര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു.
ഐ.ടി.ഐ ഇലക്ട്രീഷ്യന്‍, ഡിപ്ലോമ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്, ബി.ടെക് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്നീ യോഗ്യതകളുള്ള, 18 മുതല്‍ 40 വയസ്സുള്ള, പോലീസ് ക്ലിയറന്‍സ് ലഭിക്കാന്‍ ബുദ്ധിമുട്ടില്ലാത്ത വ്യക്തികള്‍ക്ക് അപേക്ഷിക്കാം.
അപേക്ഷകര്‍ വ്യക്തിവിവരണക്കുറിപ്പും അനുബന്ധങ്ങളും [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ അയയ്ക്കണം. സംശയങ്ങള്‍ക്ക് ഇമെയില്‍ മാര്‍ഗ്ഗമാണ് ഉപയോഗിക്കേണ്ടത്. മുമ്പ് അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യൂ