Kerala Government Temporary Jobs Without Exams
Exciting Temporary Government Jobs in Kerala: No Exams Required. Explore a variety of rewarding opportunities across different fields. Start your journey to a fulfilling temporary job in the Kerala government today. The top 5 job opportunities are listed below.
ഫിഷറീസ് ഓഫിസുകളിൽ കോ-ഓർഡിനേറ്റർ
കേരള മത്സ്യതൊഴിലാളി ക്ഷേമനിധിബോർഡ് (മത്സ്യബോർഡ്) തിരുവനന്തപുരം മേഖലാ കാര്യാലയ പരിധിയിൽപ്പെട്ട തിരുവനന്തപുരം ജില്ലയിലെ ഫിഷറീസ് ഓഫീസുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ കോ-ഓർഡിനേറ്റർമാരെ നിയമിക്കുന്നതിന് അർഹരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത ബിരുദം. പ്രായം 20 നും 36 നും ഇടയിൽ.
അപേക്ഷകർ തിരുവനന്തപുരം ജില്ലയിൽ സ്ഥിരം താമസമുള്ളവരും കമ്പ്യൂട്ടർ പരിജ്ഞാനം ഉളളവരും ഫീൽഡ് ജോലിക്ക് പ്രാപ്തരും ആയിരിക്കണം. അപേക്ഷകർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവയുടെ സർട്ടിഫിക്കറ്റുകൾ എന്നിവ [email protected] എന്ന ഈ മെയിലിൽ അയയ്ക്കണം. തപാൽ മാർഗം അപേക്ഷ അയയ്ക്കേണ്ട വിലാസം റീജിയണൽ എക്സിക്യൂട്ടീവ്, കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് റീജിയണൽ ഓഫീസ്, കാന്തി, ജി.ജി.ആർ.എ-14 എ, റ്റി.സി.82/258, സമദ് ഹോസ്പിറ്റലിന് സമീപം, അമ്പലത്തുമുക്ക്, പേട്ട, വഞ്ചിയൂർ പി.ഒ, തിരുവനന്തപുരം – 695035, അപേക്ഷ അയയ്ക്കേണ്ട അവസാന തീയതി ജൂൺ 13നു വൈകിട്ട് അഞ്ചു മണി. അവസാന തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കില്ല. ഫോൺ: 0471-2325483.
ജില്ലാ കോർഡിനേറ്റർ തസ്തികയിൽ ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ജില്ലാ കോർഡിനേറ്റർ തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ ഒരു താത്കാലിക ഒഴിവുണ്ട്. കംപ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഐ.ടി വിഷയത്തിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ, ആപ്ലിക്കേഷൻ മെയിന്റനൻസ് ആൻഡ് സപ്പോർട്ടിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം, മലയാളം നന്നായി സംസാരിക്കാനും എഴുതാനും അറിയണം, യാത്ര ചെയ്യാനുള്ള സന്നദ്ധത എന്നിവയാണ് യോഗ്യത. 01.01.2023ൽ വയസ് 18നും 41നും ഇടയിലായിരിക്കണം. പ്രതിമാസ ശമ്പളം 30,000 രൂപ. ജില്ലയിലുള്ളതും നിശ്ചിത യോഗ്യതയുള്ളതുമായ ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം, എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ ജൂൺ ഏഴിന് മുൻപായി പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.
കൈമനം വനിതാ പോളിടെക്നിക്കിൽ ഒഴിവുകൾ
തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളജിലെ ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിങ് വകുപ്പിൽ വിവിധ തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിങ് വിഭാഗം ലക്ചറർ ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിങ് വിഭാഗം ട്രേഡ്സ്മാൻ എന്നിവയാണ് ഒഴിവുകൾ. ഇൻസ്ട്രുമെന്റേഷൻ/ ഇലക്ട്രേണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ എന്നിവയിൽ ഏതെങ്കിലുമൊരു വിഷയത്തിൽ ഫസ്റ്റ് ക്ലാസിൽ കുറയാത്ത ബി.ടെക് ബിരുദമുള്ളവർക്ക് ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിങ് ലക്ചറർ ഒഴിവിലേക്ക് അപേക്ഷിക്കാം. ഇൻസ്ട്രുമെന്റേഷനിൽ ഐ.റ്റി.ഐ തത്തുല്യ യോഗ്യത/ ഉയർന്ന യോഗ്യതയുള്ളവർക്ക് ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിങ് വിഭാഗത്തിൽ ട്രേഡ്സ്മാൻ ഒഴിവിലേക്ക് അപേക്ഷിക്കാം. ജൂൺ 12നു രാവിലെ 10.30ന് ലക്ചറർ തസ്തികയിലേക്കും 11.30നു ട്രേഡ്സ്മാൻ തസ്തികയിലേക്കും അഭിമുഖം നടത്തും. താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ, വിദ്യാഭ്യാസം, യോഗ്യത പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി നിശ്ചിത ദിവസം സ്ഥാപന മേധാവി മുൻപാകെ അഭിമുഖത്തിനു ഹാജരാകണം.
ക്യാമ്പ് അസിസ്റ്റന്റ്
തിരുവനന്തപുരം ബാര്‍ട്ടണ്‍ഹില്‍ ഗവ. എഞ്ചിനീയറിങ് കോളജില്‍ പ്രവര്‍ത്തിക്കുന്ന എപിജെ അബ്ദുല്‍ കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി പരീക്ഷ- മൂല്യ നിര്‍ണ്ണയ ക്യാമ്പിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ക്യാമ്പ് അസിസ്റ്റന്റ് ഒഴിവിലേക്ക് നിയമനം നടക്കുന്നു. ഡിഗ്രി/ മൂന്ന് വര്‍ഷ ഡിപ്ലോമ, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം. അസല്‍ സര്‍ട്ടിഫിക്കറ്റും, പകര്‍പ്പുകളുമായി ജൂണ്‍ 11ന് രാവിലെ 10ന് കോളജില്‍ ഹാജരാകണം. സംശയങ്ങള്‍ക്ക്: 0471 2300484.
ക്ലാർക്ക് ഒഴിവുകൾ
കേരള ഡെന്റൽ കൗൺസിൽ ഓഫീസിൽ അന്യത്ര സേവന വ്യവസ്ഥയിൽ (onDeputation) ഒരു L.D.Clerk അല്ലെങ്കിൽ U.D.Clerk-ന്റെ നിയമനത്തിന് സംസ്ഥാന സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നും നിശ്ചിത മാതൃകയിൽ ഉചിത മാർഗേന അപേക്ഷ ക്ഷണിക്കുന്നു. സമാനകൗൺസിലുകളിൽ ജോലി പരിചയം ഉള്ളവർക്ക് മുൻഗണന. അപേക്ഷ, ബന്ധപ്പെട്ട വകുപ്പ്തലവൻ നൽകുന്ന NO.C., KSR Part-I-ലെ 144-ാം ചട്ടത്തിൽ നിർദ്ദേശിച്ചിട്ടുള്ള ഫാറം, ബയോഡേറ്റ എന്നിവ സഹിതം, രജിസ്ട്രാർ, കേരള ഡെന്റൽ കൗൺസിൽ, അമ്പലത്തുമുക്ക്, വഞ്ചിയൂർപി.ഓ., തിരുവനന്തപുരം, പിൻ - 695 035 എന്ന വിലാസത്തിൽ 29/06/2024-ന് വൈകിട്ട് 4 മണിക്ക് മുൻപായി ലഭിച്ചിരിക്കണം.