സാമൂഹ്യ നീതി വകുപ്പ് ഓർഫനേജ് കൺട്രോൾ ബോർഡിൽ ഓഫീസ് അറ്റൻഡൻറ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.
സാമൂഹ്യ നീതി വകുപ്പിന് കീഴിലുള്ള ഓർഫനേജ് കൺട്രോൾ ബോർഡിൽ ഒഴിവുള്ള ഓഫീസ് അറ്റൻഡൻറ് തസ്തികയിലേക്ക് പത്താം ക്ലാസ്സ് യോഗ്യതയുള്ളവരെ നിയമിക്കുന്നതിന് ഇന്റർവ്യൂ വഴി തെരഞ്ഞെടുക്കുന്നു. ഇന്റർവ്യൂ ജൂൺ 22, 2024 ശനിയാഴ്ച രാവിലെ 10.30ന് വികാസ് ഭവൻ കോമ്പ്ലക്സിലെ ബോർഡ് ഓഫീസിൽ വച്ച് നടക്കും.
Office Attendant Vacancy Details
- തസ്തിക: ഓഫീസ് അറ്റൻഡൻറ്
- എണ്ണം: വ്യക്തമാക്കിയിട്ടില്ല
- ശമ്പളം: ദിവസവേതനം
Office Attendant Eligibility Criteria
വിദ്യാഭ്യാസ യോഗ്യത: പത്താം ക്ലാസ്സ് പാസ്സായിരിക്കണം. പ്രായപരിധി: 40 വയസ്സ് വരെ
അപേക്ഷാ രീതി : താല്പര്യമുള്ളവർ ബയോഡാറ്റ, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, ഐഡി കാർഡ് എന്നിവയുടെ ഒറിജിനൽ രേഖകൾ സഹിതം ഇന്റർവ്യൂവിന് ഹാജരാകണം. ഇന്റർവ്യൂ ജൂൺ 22, 2024 ശനിയാഴ്ച രാവിലെ 10.30ന് വികാസ് ഭവൻ കോമ്പ്ലക്സിലെ ബോർഡ് ഓഫീസിൽ വച്ച് നടക്കും. കൂടുതൽ വിവരങ്ങൾക്ക് ഓർഫനേജ് കൺട്രോൾ ബോർഡ് ഓഫീസുമായോ 0471-2303077 നമ്പരുമായോ ബന്ധപ്പെടണം.