കേരള സർക്കാരിന്റെ കീഴിലുള്ള വിവിധ വകുപ്പുകളിൽ താഴെ പറയുന്ന തസ്തികകളിലേക്ക് PSC പരീക്ഷയില്ലാതെ താൽക്കാലിക നിയമനം നടത്തുന്നുണ്ട്. അർഹരായ ഉദ്യോഗാർഥികൾ അതത് ഓഫീസുമായി ബന്ധപ്പെടണം.
ബാര്‍ട്ടണ്‍ ഹില്‍ ഗവ. എഞ്ചിനീയറിങ് കോളജില്‍ താല്‍ക്കാലിക നിയമനം
തിരുവനന്തപുരം ബാര്‍ട്ടണ്‍ ഹില്‍ ഗവ. എഞ്ചിനീയറിങ് കോളജിലെ വിവിധ വിഭാഗങ്ങളില്‍ കരാറടിസ്ഥാനത്തില്‍ ക്ലര്‍ക്ക് കം അക്കൗണ്ട്ന്റ് / ഓഫീസ് അറ്റന്‍ഡന്റ്/ വാച്ച്മാന്‍ എന്നീ പോസ്റ്റുകളിലേക്ക് താല്‍ക്കാലിക നിയമനം നടക്കുന്നു.
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ജൂണ്‍ 12 മുതല്‍ 16 വരെ https://www.gecbh.ac.in എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷ നല്‍കാം. അപേക്ഷ സമര്‍പ്പിച്ചവര്‍ക്കായി ജൂണ്‍ 20ന് രാവിലെ 10ന് എഴുത്ത് പരീക്ഷ / സ്‌കില്‍ ടെസ്റ്റ്/ ഇന്റര്‍വ്യൂ- ന് കോളജില്‍ ഹാജരാകണം.
സ്വീപ്പര്‍
തിരുവനന്തപുരം വനിത പോളിടെക്‌നിക് കോളജില്‍ പ്രവര്‍ത്തിക്കുന്ന കണ്ടിന്യൂയിങ് എജ്യുക്കേഷന്‍ സെല്ലിന്റെ ഓഫീസിലെ ഓഫീസ് സ്വീപ്പര്‍ കം അറ്റന്‍ഡന്റിന്റെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായം 18നും 50നും ഇടയില്‍ ആയിരിക്കണം. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ജൂണ് 11ന് രാവിലെ 10.30ന് വനിത പോളിടെക്‌നിക് കോളജില്‍ നടക്കുന്ന അഭിമുഖത്തില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം. വിദ്യാഭ്യാസ യോഗ്യത ഏഴാം ക്ലാസ് വിജയം. ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അര്‍ഹതയില്ല.
കമ്പനി സെക്രട്ടറി താല്‍ക്കാലിക ഒഴിവ്
സംസ്ഥാന പട്ടികജാതി- പട്ടികവര്‍ഗ വികസന കോര്‍പ്പറേഷനില്‍ കമ്പനി സെക്രട്ടറി തസ്തികയില്‍ താല്‍ക്കാലിക ഒഴിവുണ്ട്. ബിരുദം, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറി ഓഫ് ഇന്ത്യയുടെ അസോസിയേഷന്‍ മെമ്പര്‍ യോഗ്യതയും കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം.
വെള്ളക്കടലാസില്‍ തയ്യാറാക്കിയ ബയോഡാറ്റയും യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം ജൂണ്‍ 12ന് മുമ്പായി [email protected] എന്ന ഇ-മെയിലിലേക്ക് അയക്കണം. സംശയങ്ങള്‍ക്ക്: 0487 2331469.
വുമൺ കാറ്റിൽ കെയർ വർക്കർ നിയമനം
കോട്ടയം: ക്ഷീര വികസന വകുപ്പ് വാർഷിക പദ്ധതി 2024- 25 മിൽക്ക് ഷെഡ് വികസന പദ്ധതി നടപ്പാക്കുന്നതിന് വേണ്ടി ജില്ലയിലെ 12 ക്ഷീരവികസന യൂണിറ്റുകളിൽ കാറ്റിൽ കെയർ വർക്കർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. 18 നും 45 നും ഇടയിൽ പ്രായമുള്ള പത്താം ക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ പരിജ്ഞാം അഭിലഷണീയം. വനിതകളും ക്ഷീരവികസനയൂണിറ്റ് പരിധിയിൽ താമസിക്കുന്നവരുമായവർ മാത്രമെ അപേക്ഷിക്കേണ്ടതുള്ളൂ. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 8000 രൂപ ഇൻസെന്റീവ് ലഭിക്കും. അപേക്ഷകർ നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷാഫോറം പൂരിപ്പിച്ച് തിരിച്ചറിയൽ കാർഡ്, എസ്.എസ്.എൽ.സി ബുക്ക് എന്നിവയുടെ പകർപ്പു സഹിതം ജൂൺ 14 ന് ഉച്ചകഴിഞ്ഞ് മൂന്നിനകം ബന്ധപ്പെട്ട ക്ഷീരവികസനയൂണിറ്റിൽ സമർപ്പിക്കണം. അപേക്ഷാഫോം അതത് ക്ഷീരവികസനയൂണിറ്റ് ഓഫീസിൽ ലഭിക്കുന്നതാണ്.വിശദവിവരത്തിന് ഫോൺ: 0481-2562768
കേരള ജലവകുപ്പില്‍ താല്‍ക്കാലിക നിയമനം
കേരള വാട്ടര് അതോറിറ്റിയുടെ ഹെഡ് വര്ക്ക് സബ് ഡിവിഷന്, പെരുവളത്തുപറമ്പയില് വിമുക്ത ഭടന്മാരില് നിന്നും ദിവസവേതനാടിസ്ഥാനത്തില് ഓപ്പറേറ്റര്, ഇലക്ട്രീഷന് എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഓപ്പറേറ്റര് തസ്തികയ്ക്കുള്ള യോഗ്യത എന്.ടി.സി ഇലക്ട്രിക്കലാണ്. ഇലക്ട്രീഷന് തസ്തികയ്ക്കും എന്.ടി.സി ഇലക്ട്രിക്കല് യോഗ്യതയാണ് ആവശ്യമുള്ളത്. യോഗ്യരായ ഉദ്യോഗാര്ഥികള് ജൂണ് 12ന് മുമ്പ് ജില്ല സൈനിക ക്ഷേമ ഓഫീസില് അപേക്ഷ നല്കേണ്ടതാണ്. സംശയങ്ങള്ക്ക് 0497 2700069 എന്ന നമ്പറിലേക്ക് വിളിക്കാവുന്നതാണ്.