കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം ലിമിറ്റഡ് (കിയാൽ) സുപ്രധാന തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളെ തേടുന്നു. സൂപ്പർവൈസർ ARFF, ഫയർ & റെസ്‌ക്യൂ ഓപ്പറേറ്റർ ഗ്രേഡ്-1, ഫയർ & റെസ്‌ക്യൂ ഓപ്പറേറ്റർ (FRO) എന്നീ തസ്തികകളിലായി ആകെ 12 ഒഴിവുകളാണ് നിലവിലുള്ളത്. പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2024 ജൂലൈ 10 ആണ്. 2024 ജൂൺ 20 മുതൽ അപേക്ഷകൾ സ്വീകരിക്കും.
Vacancy Details
- സൂപ്പർവൈസർ ARFF: 2 ഒഴിവുകൾ
- ഫയർ & റെസ്‌ക്യൂ ഓപ്പറേറ്റർ ഗ്രേഡ്-1: 2 ഒഴിവുകൾ
- ഫയർ & റെസ്‌ക്യൂ ഓപ്പറേറ്റർ (FRO): 8 ഒഴിവുകൾ
Salary Details
- സൂപ്പർവൈസർ ARFF: 42,000 രൂപ
- ഫയർ & റെസ്‌ക്യൂ ഓപ്പറേറ്റർ ഗ്രേഡ്-1: 28,000 രൂപ
- ഫയർ & റെസ്‌ക്യൂ ഓപ്പറേറ്റർ (FRO): 25,000 രൂപ
Age limit Details
- Supervisor ARFF: 45 years
- Fire & Rescue Operator Grade-1: 40 years
- Fire & Rescue Operator (FRO): 35 years
Qualification Details
എല്ലാ തസ്തികകൾക്കും പ്ലസ് ടു പാസ്സും ICAO അംഗീകൃത പരിശീലന കേന്ദ്രത്തിൽ നിന്നുള്ള BTC യും സാധുവായ ഹെവി വെഹിക്കിൾ ലൈസൻസും ആവശ്യമാണ്.
സൂപ്പർവൈസർ ARFF: കുറഞ്ഞത് 7 വർഷത്തെ പരിചയം, 2 വർഷമെങ്കിലും അന്താരാഷ്ട്ര വിമാനത്താവള അഗ്നിശമന സേവനത്തിൽ സൂപ്പർവൈസറി റോളിൽ പ്രവർത്തിച്ചിരിക്കണം.
മറ്റ് തസ്തികകൾക്ക് പ്രഥമശുശ്രൂഷ സർട്ടിഫിക്കറ്റ്, CPR പരിശീലനം, അന്താരാഷ്ട്ര വിമാനത്താവള അഗ്നിശമന സേവനത്തിൽ പരിചയം എന്നിവ ആവശ്യമാണ്.
How To Apply
- അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം.
- https://kannurairport.aero/ എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് വിശദമായ വിജ്ഞാപനം വായിച്ച് മനസ്സിലാക്കിയ ശേഷം അപേക്ഷ സമർപ്പിക്കുക.
- അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് എല്ലา യോഗ്യതാ രേഖകളും തയ്യാറാക്കി വയ്ക്കുക.
- 2024 ജൂലൈ 10-ന് മുമ്പ് അപേക്ഷ സമർപ്പിക്കേണ്ടതാണ്.