ICMR Recrutiment 2024
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷനില്‍ ക്ലര്‍ക്ക്, അപ്പര്‍ ഡിവിഷന്‍ ക്ലര്‍ക്ക്, ലൈബ്രറി ക്ലര്‍ക്ക്, ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് (ഗ്രൂപ്പ് സി) തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ഹയര്‍ സെക്കന്ഡറി വിദ്യാഭ്യാസം മുതല്‍ ഡിഗ്രി വരെയാണ് യോഗ്യത. ഓണ്‍ലൈനായി അപേക്ഷിക്കാന്‍ ജൂണ്‍ 25 വരെയാണ് അവസാന തീയതി.

ICMR Latest Notification Details
- സംഘടനയുടെ പേര്: ഐ.സി.എം.ആര്‍ - നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷന്‍, ഹൈദരാബാദ്
- തസ്തിക വിഭാഗം: കേന്ദ്ര സര്‍ക്കാര്‍
- നിയമനരീതി: സ്ഥിരം നിയമനങ്ങള്‍
- തസ്തികയുടെ പേര്: ക്ലര്‍ക്ക്, അപ്പര്‍ ഡിവിഷന്‍ ക്ലര്‍ക്ക്, ലൈബ്രറി ക്ലര്‍ക്ക്, ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് (ഗ്രൂപ്പ് സി)
- ആകെ ഒഴിവുകള്‍: 15
- ജോലി സ്ഥലം: ഹൈദരാബാദ്
- ശമ്പളം: 19,900 രൂപ മുതല്‍ 112,400 രൂപ വരെ
- അപേക്ഷാ രീതി: ഓണ്‍ലൈന്‍
- അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി: ജൂണ്‍ 25, 2024
ICMR Vacancy 2024
ഐ.സി.എം.ആര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷന്‍, ഹൈദരാബാദില്‍ ആകെ 15 ഒഴിവുകളുണ്ട്.
- ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് - 6 ഒഴിവുകള്‍
- അപ്പര്‍ ഡിവിഷന്‍ ക്ലര്‍ക്ക് - 7 ഒഴിവുകള്‍
- ലൈബ്രറി ക്ലര്‍ക്ക് - 1 ഒഴിവ്
- ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് (ഗ്രൂപ്പ് സി) - 1 ഒഴിവ്
Eligibility Criteria For ICMR Recruitment 2024
ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്: പ്ലസ് ടു വിജയിച്ചിരിക്കണം, കമ്പ്യൂട്ടര്‍ ടൈപ്പിംഗ് പരിജ്ഞാനവും വേണം.
അപ്പര്‍ ഡിവിഷന്‍ ക്ലര്‍ക്ക്: ബിരുദധാരിയായിരിക്കണം, കമ്പ്യൂട്ടര്‍ ടൈപ്പിംഗ് പരിജ്ഞാനവും വേണം.
ലൈബ്രറി ക്ലര്‍ക്ക്: പ്ലസ് ടു വിജയിച്ചിരിക്കണം, ലൈബ്രറി സയന്‍സില്‍ സര്‍ട്ടിഫിക്കറ്റുമുണ്ടായിരിക്കണം.
ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് (ഗ്രൂപ്പ് സി): ലൈബ്രറി സയന്‍സില്‍ ബിരുദവും രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം.
ICMR Recruitment 2024 Application Process
അപേക്ഷാ പ്രക്രിയ (എങ്ങനെ അപേക്ഷിക്കാം?):
താല്‍പര്യമുള്ളവര്‍ https://main.icmr.nic.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ജൂണ്‍ 25 നകം ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷ ഫീസും അടച്ചിരിക്കണം.