മികച്ച തൊഴിലവസരങ്ങളുമായി ജപ്പാൻ വിളിക്കുന്നു. കേരള നോളജ് ഇക്കോണമി മിഷൻ പദ്ധതിയുടെ ഭാഗമായി ജപ്പാനിൽ കെയർ ടേക്കർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ജൂൺ 30 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. കേരള നോളജ് ഇക്കോണമി മിഷന്റെ DWMS ഔദ്യോഗിക പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷ സമർപ്പിക്കാം. അപേക്ഷിക്കാനുള്ള പ്രായപരിധി 21-28 വയസ്സ് വരെയാണ്.
ബി.എസ്.സി നേഴ്സിങ്/ ജി.എൻ.എം/ എ.എൻ.എം ഇതിലേതെങ്കിലും യോഗ്യതയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. പ്രവൃത്തി പരിചയം നിലവിൽ നിഷ്കർഷിച്ചിട്ടില്ല. ശമ്പളം 1,00000 മുതൽ 1,75000 രൂപ വരെയാണ്. അഞ്ഞൂറിലേറെ ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. ഭാഷ പ്രാവീണ്യം നേടേണ്ടത് ജാപ്പനീസ് ലാംഗ്വേജിലാണ്. ഇതിൽ LEVEL 4 ആണ് ക്ലിയർ ചെയ്യേണ്ടത്.
രാജ്യത്തെ വൃദ്ധസദനങ്ങൾ, ആശുപത്രികൾ, അശരണ കേന്ദ്രങ്ങൾ തുടങ്ങിയവയിലാണ് നിയമനം ലഭിക്കുക. രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന അഭിമുഖങ്ങളിലൂടെയാണ് തിരഞ്ഞെടുപ്പ്. ജോലി സമയത്ത് ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും. ഇത് സാലറിയിൽ നിന്ന് കുറച്ചാണ് നൽകുന്നത്. എസ്.എസ്.ഡബ്ല്യു വിസ ലഭിക്കും. ഇതിലെ കാലാവധി 5 വർഷമാണ്.
അപേക്ഷിക്കുന്നവർക്ക് പാസ്പോർട്ട് നിർബന്ധമാണ്. എയർ ടിക്കറ്റ് ചാർജുകളും മറ്റും ഉദ്യോഗാർത്ഥികൾ സ്വമേധയാ വഹിക്കണം. എന്നാൽ വിസ സൗജന്യമായി നൽകും. അപേക്ഷിക്കുന്നവരിൽ സ്ത്രീകൾക്ക് മുൻഗണന ഉണ്ടെങ്കിലും പുരുഷന്മാർക്കും അപേക്ഷ നൽകാവുന്നതാണ്. കുടുതൽ വിവരങ്ങൾക്ക് കേരള നോളജ് ഇക്കോണമി മിഷൻ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.