വിവിധ സർക്കാർ ഓഫീസുകളിൽലായി റിപ്പോർട്ട് ചെയ്തിട്ടുള്ള ഒരു താൽക്കാലിക ഒഴിവുകൾ ചുവടെ നൽകുന്നു നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്
ഗ്രാജുവേറ്റ് എഞ്ചിനീയറിങ് അപ്രന്റിസ് നിയമനം
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ മലപ്പുറം ജില്ലാ കാര്യാലയത്തിൽ ഗ്രാജുവേറ്റ് എഞ്ചിനീയറിങ് അപ്രൻ്റീസുമാരെ തിരഞ്ഞെടുക്കുന്നു. ബി.ടെക് ബിരുദമുള്ള 28 വയസ്സിനു താഴെയുള്ളവർക്കാണ് അവസരം. യോഗ്യരായ ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ എന്നിവയുടെ അസ്സലുകളും, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും മുൻപരിചയ രേഖകൾ ഉണ്ടെങ്കിൽ അവയും സഹിതം ജൂൺ 20-ന് രാവിലെ 10.30 മണിക്ക് ബോർഡിന്റെ മലപ്പുറം ജില്ലാ കാര്യാലയത്തിൽ ഹാജരാവണം. ബോർഡിൻ്റെ ഗ്രാജുവേറ്റ് എഞ്ചിനിയറിങ് അപ്രൻ്റീസായി മുൻകാലങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുള്ളവർ അപേക്ഷിക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക്: 0483-2733211, 9645580023.
ഡ്രൈവർ കം ഓഫീസ് അറ്റന്റന്റ് തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു
യുവജന കമ്മീഷൻ ഓഫീസിൽ നിലവിൽ ഒഴിവുള്ള ഡ്രൈവർ കം ഓഫീസ് അറ്റന്റന്റ് തസ്തികയിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു. കോൺട്രാക്ട് ജീവനക്കാരുടെ നിയമനം സംബന്ധിച്ച സർക്കാർ ചട്ടങ്ങൾക്കും നിർദ്ദേശങ്ങൾക്കും വിധേയമായി പരമാവധി ഒരു വർഷത്തേക്കാണ് പ്രസ്തുത നിയമനം. നിയമനം ലഭിക്കുന്നയാൾക്ക് അനുവദനീയമായ വേതനം സർക്കാർ നിശ്ചയിച്ചിട്ടുള്ള നിരക്കിൽ നൽകുന്നതാണ്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 2024 ജൂൺ 13ന് മുമ്പായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷകർക്കായി അഭിമുഖവും പ്രായോഗിക പരിജ്ഞാനത്തിനുള്ള ടെസ്റ്റും നടത്തപ്പെടുന്നതാണ്.
യോഗ്യതകൾ: പത്താം ക്ലാസ്/ തത്തുല്യമായ യോഗ്യത, ഡ്രൈവിംഗ് ലൈസൻസ്. അപേക്ഷ അയക്കേണ്ട വിലാസം: സെക്രട്ടറി, കേരള സംസ്ഥാന യുവജന കമ്മീഷൻ, വികാസ്ഭവൻ, പി.എം.ജി. തിരുവനന്തപുരം – 695033. ഇ-മെയിൽ :- [email protected]
സ്വീപ്പർ ഒഴിവ്
തിരുവനന്തപുരം വനിത പോളിടെക്നിക് കോളജിൽ പ്രവർത്തിക്കുന്ന കണ്ടിന്യൂയിങ് എഡ്യുക്കേഷൻ സെല്ലിന്റെ ഓഫീസിലെ ഓഫീസ് സ്വീപ്പർ കം അറ്റൻഡന്റിന്റെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള ഉദ്യോഗാർഥികൾ ജൂൺ 11 ന് രാവിലെ 10.30 ന് വനിത പോളിടെക്നിക് കോളജിൽ നടക്കുന്ന അഭിമുഖത്തിൽ അസൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം. വിദ്യാഭ്യാസ യോഗ്യത 7-ാം ക്ലാസ് വിജയം ബിരുദധാരിയായിരിക്കരുത്. പ്രായം 18 നും 50 നും ഇടയിൽ.
ആരോഗ്യകേരളത്തില്‍ ഒഴിവ്
ആരോഗ്യകേരളം വയനാട് മെഡിക്കല്‍ ഓഫിസര്‍, മെഡിക്കല്‍ ഓഫിസര്‍ (ഹോമിയോ), സ്റ്റാഫ് നഴ്‌സ്, ആര്‍ബിഎസ്‌കെ നഴ്‌സ്, ടിബി ഹെല്‍ത്ത് വിസിറ്റര്‍, എന്‍പിപിസിഡി ഇന്‍സ്ട്രക്ടര്‍, എംഎല്‍എസ്പി, ജെഎച്ച്‌ഐ, സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍, ഡെവലപ്‌മെന്റ് തെറാപിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. യോഗ്യത: മെഡിക്കല്‍ ഓഫിസര്‍- എംബിബിഎസ്, ടിസിഎംസി/ കേരള മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. മെഡിക്കല്‍ ഓഫിസര്‍ (ഹോമിയോ)- ബിഎച്ച്എംഎസ്, ട്രാവന്‍കൂര്‍ കൊച്ചിന്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. സ്റ്റാഫ് നഴ്‌സ്- ബിഎസ് സി നഴ്‌സിങ്/ ജിഎന്‍എം, കെഎന്‍സി രജിസ്‌ട്രേഷന്‍. ആര്‍ബിഎസ്‌കെ നഴ്‌സ്- സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ജെപിഎച്ച്എന്‍ കോഴ്‌സ്, കേരള നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, ടിബി ഹെല്‍ത്ത് വിസിറ്റര്‍- സര്‍ക്കാര്‍ അംഗീകൃത ടിബിഎച്ച് വി കോഴ്‌സ്/ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഡിപ്ലോമ കോഴ്‌സ്, ആരോഗ്യമേഖലയില്‍ ടിബിയുമായി ബന്ധപ്പെട്ട പ്രവൃത്തി പരിചയം, ഇരുചക്ര വാഹന ലൈസന്‍സ്, രണ്ടുമാസത്തില്‍ കുറയാത്ത സര്‍ക്കാര്‍ അംഗീകൃത കമ്പ്യൂട്ടര്‍ കോഴ്‌സ്. എന്‍പിപിസിഡി ഇന്‍സ്ട്രക്ടര്‍- ഡിഇസിഎസ്ഇ/ ഡിഎഡ് സ്‌പെഷ്യല്‍ എജ്യുക്കേഷന്‍, ആര്‍സിഐ രജിസ്‌ട്രേഷന്‍, എംഎല്‍എസ്പി- ബിഎസ് സി നഴ്‌സിങ്/ ജിഎന്‍എം (ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയം). ജെഎച്ച്‌ഐ- ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കോഴ്‌സ് (രണ്ടുവര്‍ഷ ഡിപ്ലോമ), കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍- ഡിഗ്രി, സ്‌പെഷ്യല്‍ എജ്യുക്കേഷനില്‍ ബിഎഡ്, ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയം. ഡെവലപ്‌മെന്റ് തെറാപിസ്റ്റ്- ഡിഗ്രി, പിജിഡിസിസിഡി/ ക്ലിനിക്കല്‍ ചൈല്‍ഡ് ഡെവലപ്‌മെന്റില്‍ ഡിപ്ലോമ (ന്യൂബോണ്‍ ഫോളോ അപ്പ് ക്ലിനിക്കില്‍ ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയം). ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്- ക്ലിനിക്കല്‍ സൈക്കോളജിയില്‍ പിജി/എംഫില്‍, മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയം, ആര്‍സിഐ രജിസ്‌ട്രേഷന്‍. അപേക്ഷകള്‍ സര്‍ട്ടിഫിക്കറ്റുകളുടെയും തിരിച്ചറിയല്‍ രേഖയുടെയും പകര്‍പ്പ് സഹിതം നേരിട്ടോ തപാല്‍ മുഖേനയോ ജൂണ്‍ 20ന് വൈകുന്നേരം അഞ്ചിനകം കൈനാട്ടിയിലെ ആരോഗ്യകേരളം ജില്ലാ ഓഫിസില്‍ എത്തിക്കണം. ഫോണ്‍: 04936 202771.
കമ്പനി സെക്രട്ടറി താല്‍ക്കാലിക ഒഴിവ്
സംസ്ഥാന പട്ടികജാതി- പട്ടികവര്‍ഗ വികസന കോര്‍പ്പറേഷനില്‍ കമ്പനി സെക്രട്ടറി തസ്തികയില്‍ താല്‍ക്കാലിക ഒഴിവ്. ബിരുദം, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറി ഓഫ് ഇന്ത്യയുടെ അസോസിയേഷന്‍ മെമ്പര്‍ യോഗ്യതയും കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും. വെള്ളക്കടലാസില്‍ തയ്യാറാക്കിയ ബയോഡാറ്റയും യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം ജൂണ്‍ 12ന് മുമ്പായി [email protected] ഇ-മെയിലില്‍ ലഭ്യമാക്കണം. ഫോണ്‍: 0487 2331469.
അസിസ്റ്റന്റ് ഇൻസ്ട്രക്ടർ, ഇൻസ്ട്രക്ടർ ഒഴിവുകൾ
കോട്ടയം: സാങ്കേതിക വിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള ഏറ്റുമാനൂർ ഗവ. കൊമേഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് ഇൻസ്ട്രക്ടർ, ഇൻസ്ട്രക്ടർ ഒഴിവുകളിലേക്കു നിയമനം നടത്തുന്നതിന് ബി.കോം (റഗുലർ), ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് യോഗ്യതയുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. താൽപര്യമുള്ളവർ ജൂൺ 14 ന് രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുമായി ഓഫീസിൽ എത്തണം. ഫോൺ: 0481 2537676, 9633345535.