നമസ്കാരം,
Kerala Job Alert ലേക്ക് സ്വാഗതം!

വിദേശത്ത് ജോലിയാണോ ലക്ഷ്യം ? UK , UAE , ജപ്പാൻ എന്നി രാജ്യങ്ങളിൽ അവസരം | Get A Job In UK , UAE and Japan | Career Abroad

You are looking for work in foreign countries here is your chance to get job in UK UAE and Japan with Kerala government help.

Get A Job In UK , UAE and Japan

വിദേശരാജ്യങ്ങളിൽ ജോലി ആഗ്രഹിക്കുന്നവരാണ് നിങ്ങൾ ഇതാ നിങ്ങൾക്ക് ഒരു അവസരം യുകെ, യുഎഇ, ജപ്പാൻ എന്നീ രാജ്യങ്ങളിൽ കേരള സർക്കാർ സഹായം സഹായത്തിൽ ജോലി നേടാനുള്ള അവസരം വിശദമായ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

You are looking for  work in foreign countries here is your chance to get job in UK UAE and Japan with Kerala government help.

യു.കെയിൽ ജോലി ഒഴിവുകൾ

വിദേശത്തെ മികച്ച ആരോഗ്യ സംവിധാനങ്ങളിലൊന്നായ യുണൈറ്റഡ് കിംഗ്ഡത്തിലേക്ക് കേരളത്തിലെ പ്രഗത്ഭരായ നഴ്സുമാർക്ക് തങ്ങളുടെ പ്രതിഭ പ്രകടിപ്പിക്കാനുള്ള അപൂർവ്വാവസരമൊരുക്കുകയാണ് കേരള നോളജ് ഇക്കോണമി മിഷൻ. യുകെയിലെ പ്രമുഖ ആശുപത്രികളിലെ സ്റ്റാഫ് നഴ്സ് തസ്തികകളിലേക്കുള്ള അപേക്ഷകളാണ് ക്ഷണിച്ചിരിക്കുന്നത്. ഈ അവസരം പ്രയോജനപ്പെടുത്താൻ താല്പര്യമുള്ള യോഗ്യരായ നഴ്സുമാർക്ക് താഴെ പറയുന്ന വിശദാംശങ്ങൾ പ്രയോജനപ്പെടുത്താവുന്നതാണ്. 25 മുതൽ 45 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാം.

യോഗ്യത: ജി.എൻ.എം/ബി.എസ്സി നഴ്സിംഗ് ബിരുദമാണ് യോഗ്യത. കുറഞ്ഞത് 6 മാസത്തെ പ്രവർത്തനപരിചയം നിർബന്ധമാണ്, എന്നാൽ ഒരു വർഷത്തെ പരിചയം അഭികാമ്യമാണ്.ശമ്പളം  1,75,000 മുതൽ 2,80,000 രൂപവരെയാണ്. ഉദ്യോഗാർഥികൾ ഇംഗ്ലീഷ് ഭാഷാ പരീക്ഷ വിജയിച്ചിരിക്കണം.

രജിസ്ട്രേഷൻ: കേരള നോളജ് ഇക്കോണമി മിഷന്റെ DWMS പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കണം. വിജയകരമായ അഭിമുഖാർഥികൾക്ക് ജോലി ഓഫർ ലഭിക്കും. അതിനുശേഷം വിസാ പ്രക്രിയകൾ ആരംഭിക്കും. കമ്പനി വിമാനടിക്കറ്റ്, താമസസൗകര്യം, ഗതാഗതച്ചെലവ് എന്നിവ വഹിക്കും.

അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 30, 2024 ആണ്.

മികച്ച തൊഴിലവസരങ്ങളുമായി ജപ്പാൻ വിളിക്കുന്നു

മികച്ച തൊഴിലവസരങ്ങളുമായി ജപ്പാൻ വിളിക്കുന്നു. കേരള നോളജ് ഇക്കോണമി മിഷൻ പദ്ധതിയുടെ ഭാഗമായി ജപ്പാനിൽ കെയർ ടേക്കർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ജൂൺ 30 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. കേരള നോളജ് ഇക്കോണമി മിഷന്റെ DWMS ഔദ്യോഗിക പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷ സമർപ്പിക്കാം. അപേക്ഷിക്കാനുള്ള പ്രായപരിധി 21-28 വയസ്സ് വരെയാണ്.

ബി.എസ്.സി നേഴ്സിങ്/ ജി.എൻ.എം/ എ.എൻ.എം ഇതിലേതെങ്കിലും യോഗ്യതയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. പ്രവൃത്തി പരിചയം നിലവിൽ നിഷ്കർഷിച്ചിട്ടില്ല. ശമ്പളം 1,00000 മുതൽ 1,75000 രൂപ വരെയാണ്. അഞ്ഞൂറിലേറെ ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. ഭാഷ പ്രാവീണ്യം നേടേണ്ടത് ജാപ്പനീസ് ലാംഗ്വേജിലാണ്. ഇതിൽ LEVEL 4 ആണ് ക്ലിയർ ചെയ്യേണ്ടത്.

രാജ്യത്തെ വൃദ്ധസദനങ്ങൾ, ആശുപത്രികൾ, അശരണ കേന്ദ്രങ്ങൾ തുടങ്ങിയവയിലാണ് നിയമനം ലഭിക്കുക. രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന അഭിമുഖങ്ങളിലൂടെയാണ് തിരഞ്ഞെടുപ്പ്. ജോലി സമയത്ത് ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും. ഇത് സാലറിയിൽ നിന്ന് കുറച്ചാണ് നൽകുന്നത്. എസ്.എസ്.ഡബ്ല്യു വിസ ലഭിക്കും. ഇതിലെ കാലാവധി 5 വർഷമാണ്.

അപേക്ഷിക്കുന്നവർക്ക് പാസ്പോർട്ട് നിർബന്ധമാണ്. എയർ ടിക്കറ്റ് ചാർജുകളും മറ്റും ഉദ്യോഗാർത്ഥികൾ സ്വമേധയാ വഹിക്കണം. എന്നാൽ വിസ സൗജന്യമായി നൽകും. അപേക്ഷിക്കുന്നവരിൽ സ്ത്രീകൾക്ക് മുൻഗണന ഉണ്ടെങ്കിലും പുരുഷന്മാർക്കും അപേക്ഷ നൽകാവുന്നതാണ്. കുടുതൽ വിവരങ്ങൾക്ക് കേരള നോളജ് ഇക്കോണമി മിഷൻ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

കേരള സർക്കാർ ഏജൻസി വഴി ഗൾഫിൽ ജോലി നേടാം

സൗദി അരേബ്യയിലെ പ്രമുഖ ഭക്ഷ്യ നിര്‍മ്മാണ കമ്പനി വിവിധ തസ്തികകളിലേക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നു

ഹയില്‍ നഗരത്തിലെ പ്രശസ്ത ഭക്ഷ്യ നിര്‍മ്മാണ സ്ഥാപനം വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന അനുഭവസമ്പന്നരായ പുരുഷ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രൊമോഷൻ കൺസൾട്ടന്റ് (ODEPEC) ചുമതലപ്പെടുത്തിയിരിക്കുകയാണ്.

പത്തു മണിക്കൂര്‍ ജോലിസമയവും മൂന്നുമാസത്തെ പരീക്ഷണകാലയളവുമുള്ള മൂന്നുവര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. താമസ സൗകര്യവും ഗതാഗത സംവിധാനവും കമ്പനി വഹിക്കും. എന്നാല്‍ ഭക്ഷണ അലവന്‍സ് ലഭിക്കുകയില്ല. ശമ്പള നിരക്ക് തസ്തിക അനുസരിച് നിശ്ചയിക്കും.

താഴെപ്പറയുന്ന തസ്തികകളിലേക്ക് അപേക്ഷകളെ ക്ഷണിച്ചിരിക്കുന്നു:

  • Data analyst: കുറഞ്ഞത് 3 വർഷത്തെ പരിചയം
  • Branch Manager (Cafes or Food Sector): കുറഞ്ഞത് 5 വർഷത്തെ പരിചയം
  • Executive HR: കുറഞ്ഞത് 5 വർഷത്തെ പരിചയം
  • Photographer and video producer: കഴിവുകളെ ആശ്രയിച്ചിരിക്കുന്നു
  • Purchasing accountant: കുറഞ്ഞത് 3 വർഷത്തെ പരിചയം
  • Cost Accountant: കുറഞ്ഞത് 3 വർഷത്തെ പരിചയം
  • Public Accountant: കുറഞ്ഞത് 5 വർഷത്തെ പരിചയം
  • Microsoft Dynamics Consultant: കുറഞ്ഞത് 5 വർഷത്തെ പരിചയം

താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ, യോഗ്യതാരേഖകളുടെയും പരിചയസാക്ഷ്യപത്രങ്ങളുടെയും പകര്‍പ്പുകള്‍, പാസ്‌പോര്‍ട്ട് പകര്‍പ്പ് എന്നിവ [email protected] എന്ന വിലാസത്തില്‍ 2024 ജൂണ്‍ 14നകം അയച്ചുതരേണ്ടതാണ്. ഓഡിപിസിയുടെ സേവനങ്ങള്‍ക്ക് ഗവണ്‍മെന്റ് നിഷ്കര്‍ഷിച്ചിട്ടുള്ള ഫീസ് ബാധകമായിരിക്കും.

തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യൂ

Getting Info...

Post a Comment

Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.