നമസ്കാരം,
Kerala Job Alert ലേക്ക് സ്വാഗതം!

പ്ലസ് ടുക്കാര്‍ക്ക് അവസരം ; ഇന്ത്യന്‍ നേവിയില്‍ അഗ്നിവീര്‍ വിജ്ഞാപനം വന്നു

Indian Navy Agniveer SSR Recruitment; Indian Navy is recruiting 300 Agniveer SSR vacancies across India for +2, Diploma holders. apply before 27 May

ഇന്ത്യന് നേവി നേരിട്ട് അഗ്നിവീര് എസ്എസ്ആര് (Agniveer SSR) തസ്തികയിലേക്ക് നിയമനം നടത്തുന്നു. ആകെ 300 ഒഴിവുകളാണ് നികത്താനുള്ളത്. പ്ലസ് ടു പൂര്‍ത്തിയാക്കിയിട്ടുള്ള യുവാക്കള്‍ക്കും തത്തുല്യ യോഗ്യതയുള്ളവര്‍ക്കും ഇന്ത്യന്‍ നേവിയിലെ പ്രഗല്‍ഭരായ സേനാംഗങ്ങളുടെ കൂട്ടത്തില്‍ ചേരാനുള്ള അപൂര്‍വ്വാവസരമാണിത്.ഓണ്‍ലൈന്‍ അപേക്ഷ നല്‍കേണ്ട അവസാന തീയതി മേയ് 27 ആണ്. 

Indian Navy Agniveer SSR Recruitment: Qualification for 10+2 education required. Includes Indian Navy logo and images of Navy personnel.

പ്രായപരിധി : ഉദ്യോഗാര്ഥികൾ 2003 നവംബര് 1നും 2007 ഏപ്രിൽ 30നും ഇടയിൽ ജനിച്ചവരായിരിക്കണം.

വിദ്യാഭ്യാസ യോഗ്യത

ഉദ്യോഗാര്ഥികൾക്ക് താഴെ പറയുന്ന യോഗ്യതകളിലൊന്ന് കുറഞ്ഞത് ഉണ്ടായിരിക്കണം:

10+2 പാറ്റേൺ പ്രകാരം പ്ലസ് ടു വിജയിച്ചിരിക്കണം. ഗണിതം, ഫിസിക്സ് എന്നീ വിഷയങ്ങൾ പഠിച്ചിരിക്കണം. പ്ലസ് ടുവിൽ കുറഞ്ഞത് 50 ശതമാനം മാര്ക്ക് നേടിയിരിക്കണം. അല്ലെങ്കിൽ

50 ശതമാനം മാര്ക്കോടെ മൂന്ന് വര്ഷത്തെ എഞ്ചിനീയറിംഗ് ഡിപ്ലോമ പൂര്ത്തിയാക്കിയിരിക്കണം. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഓട്ടോമൊബൈൽസ്, കമ്പ്യൂട്ടർ സയൻസ്, ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി, ഐടി തുടങ്ങിയ വിഷയങ്ങളിലായിരിക്കണം ഡിപ്ലോമ. അല്ലെങ്കിൽ 

ഗണിതം, ഫിസിക്സ് എന്നീ വിഷയങ്ങൾ പഠിച്ച് 50 ശതമാനം മാര്ക്കോടെ രണ്ട് വര്ഷത്തെ വൊക്കേഷണൽ കോഴ്സ് പൂര്ത്തിയാക്കിയിരിക്കണം.

ശമ്പളം : തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്ഥികൾക്ക് 30,000 രൂപ മുതൽ 45,000 രൂപ വരെ ശമ്പളം ലഭിക്കും.

അപേക്ഷാ ഫീസ് : ഉദ്യോഗാര്ഥികൾ 550 രൂപയും 18 ശതമാനം ജിഎസ്ടിയും അടച്ച് അപേക്ഷ സമര്പ്പിക്കണം.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമര്പ്പിക്കാനും ഇന്ത്യൻ നേവിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്ശിക്കുക. അപേക്ഷിക്കുന്നതിന് മുമ്പ് വിജ്ഞാപനം പൂര്ണ്ണമായും വായിച്ച് മനസ്സിലാക്കാൻ ശ്രമിക്കുക.

തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യൂ

Getting Info...

Post a Comment

Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.