നമസ്കാരം,
Kerala Job Alert ലേക്ക് സ്വാഗതം!

കേരള സർക്കാർ സഹായത്തിൽ യു.എ.യിലേക്ക് പറക്കാം; വിസയും, റിട്ടേണ്‍ ടിക്കറ്റും കമ്പനി നല്‍കും;

Exciting job opportunity! ODEPC recruits Fork Lift Operators in Abu Dhabi. SSLC, course certification, valid UAE DL req. Attractive pay, benefits.

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡാപെക് മുഖേന യു.എ.ഇയിലെ അബുദാബിയില്‍ ഫോര്‍ക്ക് ലിഫ്റ്റ് ഓപ്പറേറ്റര്‍മാരുടെ പുതിയ റിക്രൂട്ട്‌മെന്റ് നടത്തുന്നു. എസ്.എസ്.എല്‍.സിയും ഫോര്‍ക്ക് ലിഫ്റ്റ് ഓപ്പറേറ്റര്‍ കോഴ്‌സ് പൂര്‍ത്തിയായവര്‍ക്കാണ് അപേക്ഷിക്കാനാവുക. താല്‍പര്യമുള്ളവര്‍ മെയ് 8നകം അപേക്ഷ സമര്‍പ്പിക്കണം.

DEPC is recruiting experienced Fork Lift Operators for their operations in Abu Dhabi, UAE. Attractive salary and benefits offered.

യോഗ്യത : എസ്.എസ്.എല്‍.സി വിജയിച്ചതും ഫോര്‍ക്ക് ലിഫ്റ്റ് ഓപ്പറേറ്റര്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയതുമായ പുരുഷ അപേക്ഷകര്‍ക്കാണ് അര്‍ഹത. മികച്ച ശാരീരികക്ഷമതയും യു.എ.ഇ ഡ്രൈവിംഗ് ലൈസന്‍സ് നമ്പര്‍ 7നും നിര്‍ബന്ധമാണ്. കൂടാതെ കമ്പ്യൂട്ടര്‍ സാക്ഷരതയും മികച്ച കമ്മ്യൂണിക്കേഷന്‍ കഴിവുകളും ഉണ്ടായിരിക്കണം.

രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള അപേക്ഷകര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്.

ശമ്പളവും ആനുകൂല്യങ്ങളും: തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകര്‍ക്ക് 2700 ദിര്‍ഹം ശമ്പളം ലഭിക്കും. കൂടാതെ കമ്പനി വിസ, മെഡിക്കല്‍ ഇന്‍ഷുറന്‍സ്, പെര്‍ഫോമന്‍സ് ബോണസ് എന്നിവ സൗജന്യമായി നല്‍കുന്നതാണ്. വര്‍ഷത്തില്‍ 30 ദിവസത്തെ ലീവ് അനുവദിക്കുന്നതായിരിക്കും. കരാര്‍ കാലാവധി പൂര്‍ത്തിയായശേഷം നാട്ടിലേക്കുള്ള റിട്ടേണ്‍ ടിക്കറ്റ് നല്‍കുന്നതാണ്. എന്നാല്‍ താമസ സൗകര്യമില്ല.

നിയമനം: രണ്ട് വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം.

അപേക്ഷാ രീതി: താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഫോട്ടോ പതിച്ച വിശദമായ ബയോഡാറ്റ, പാസ്‌പോര്‍ട്ടിന്റെയും ഡ്രൈവിംഗ് ലൈസന്‍സിന്റെയും, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെയും, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളുടെയും പകര്‍പ്പുകള്‍ സഹിതം മെയ് 8നകം [email protected] എന്ന ഇമെയില്‍ ഐഡിയിലേക്ക് അയക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് : Click Here

തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യൂ

Getting Info...

Post a Comment

Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.