കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡില്‍ (ഫാക്ട്) അപ്രന്റീസ് തസ്തികയിലേക്ക് നിയമനം നടക്കുന്നു. ഐ.ടി.ഐ യോഗ്യതയുള്ളവര്‍ക്കായി ഫിറ്റര്‍, മെഷിനിസ്റ്റ്, ഇലക്ട്രീഷ്യന്‍, പ്ലംബര്‍, മെക്കാനിക്, വെല്‍ഡര്‍ തുടങ്ങിയ പോസ്റ്റുകളിലേക്കാണ് അസിസ്റ്റന്റ് നിയമനം. ആകെ 98 ഒഴിവുകളുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ജോലി ലക്ഷ്യമിടുന്നവര്‍ക്ക് നല്ല അവസരമാണിത്. താല്‍പര്യമുള്ളവര്‍ മേയ് 20 നകം അപേക്ഷിക്കണം.
തസ്തികയും ഒഴിവുകളും: ഫിറ്റര്‍ - 24, മെഷീനിസ്റ്റ് - 8, ഇലക്ട്രീഷ്യന്‍ - 15, പ്ലംബര്‍ - 4, മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍ - 6, കാര്‍പെന്റര്‍ - 2, മെക്കാനിക് (ഡീസല്‍) - 4, ഇന്‍സ്ട്രുമെന്റ് മെക്കാനിക് - 12, വെല്‍ഡര്‍ (ഗ്യാസ് & ഇലക്ട്രിക്) - 9, പെയിന്റര്‍ - 2, COPA/ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് - 12.
പ്രായപരിധി: 23 വയസ്സ്. സംവരണ വിഭാഗക്കാര്‍ക്ക് വയസ്സിളവുണ്ട്.
വിദ്യാഭ്യാസ യോഗ്യത: ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ/എന്‍.സി.വി.ടി യോഗ്യത (60% മാര്‍ക്ക്). എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 50% മാര്‍ക്ക് മതി. കേരളത്തില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന.
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷിക്കാനും ഫാക്ടിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് (https://fact.co.in/) സന്ദര്‍ശിക്കുക. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി മേയ് 20 ആണ്. അപേക്ഷിക്കുന്നതിനു മുമ്പ് വിജ്ഞാപനം വായിച്ച് മനസ്സിലാക്കണം.
അപേക്ഷ സമർപ്പിക്കാം: click here
വിജ്ഞാപനം: click here