പാറശ്ശാല ഐസിഡിഎസ് ഓഫീസിന് കീഴിലുള്ള കുളത്തൂർ ഗ്രാമപ്പഞ്ചായത്തിൽ അംഗൻവാടി വർക്കർമാർ, ഹെൽപ്പർമാർ എന്നീ സ്ഥിരം തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷകൾ സ്വീകരിക്കുന്നു.താൽപ്പര്യമുള്ളവർ ജനുവരി 20-ന് മുമ്പ് അപേക്ഷ സമർപ്പിക്കുക.
ജോലി യോഗ്യതകൾ ഇപ്രകാരമാണ്:
വർക്കർ : ഉദ്യോഗാർത്ഥികൾ എസ്എസ്എൽസി (പത്താം ക്ലാസ്) പാസായിരിക്കണം.
ഹെൽപ്പർ : ഉദ്യോഗാർത്ഥികൾക്ക് എഴുതാനും വായിക്കാനുമുള്ള കഴിവ് ഉണ്ടായിരിക്കണം.
യോഗ്യരായ അപേക്ഷകർ അതത് പഞ്ചായത്തിൽ സ്ഥിരതാമസക്കാരായ ശാരീരികവും മാനസികവുമായ ആരോഗ്യമുള്ള സ്ത്രീകളായിരിക്കണം. അപേക്ഷിക്കാനുള്ള പ്രായപരിധി 18 നും 46 നും ഇടയിലാണ്. പട്ടികജാതി/പട്ടികവർഗക്കാർക്ക് 3 വർഷത്തെ ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജാതി, വിദ്യാഭ്യാസ യോഗ്യത, സ്ഥിര താമസം, ബിപിഎൽ പദവി എന്നിവ സാധൂകരിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം അപേക്ഷ സമർപ്പിക്കണം.
അപേക്ഷകൾ ഡിസംബർ 22 മുതൽ ജനുവരി 10 വരെ കിഴക്കേ കല്ലട ചിറ്റുമല 'ബ്ലോക്ക് പഞ്ചായത്ത് ഐസിഡിഎസ് ഓഫീസിൽ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കും 0474 2585024 എന്ന നമ്പറിൽ ബന്ധപ്പെടുക.