കുടുംബശ്രീയിൽ ജോലി നേടാം. സിറ്റി മിഷൻ മാനേജർ തസ്തികയിലേക്കാണ് നിയമനം നടത്തുന്നത്. ഒഴിവ് വിവരങ്ങൾ,പ്രായപരിധി, അപേക്ഷ സമാർപ്പിക്കേണ്ട രീതി തുടങ്ങിയ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Vacancy Details
ഒഴിവ് വിവരങ്ങൾ:സിറ്റി മിഷൻ മാനേജർ തസ്തികയിൽ നിലവിൽ ആകെ 12 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ഒഴിവുകളുടെ എണ്ണത്തിൽ പിന്നീട് മാറ്റങ്ങൾ വരാവുന്നതാണ്.
Post Name | Vacancy |
---|---|
City Mission Manager | 12 |
Age Limit Details
പ്രായപരിധി:40 വയസ് വരെ പ്രായമുള്ളവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.
Post Name | Age Limit |
---|---|
City Mission Manager | Maximum Age 40 years |
Salary Details
സാലറി:ഈ തസ്തികയിലേക്ക് നിയമനം ലഭിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് 40000 രൂപ സാലറി ലഭിക്കും.
Post Name | Salary |
---|---|
City Mission Manager | Rs.40,000/- |
Qualification Details
വിദ്യാഭ്യാസ യോഗ്യത : അംഗീകൃത സർവ്വകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദം.കുടുംബശ്രീ മിഷനിൽ നിലവിൽ NULM മൾട്ടി ടാസ്ക് പേഴ്സണൽ ( എം.ടി.പി ) തസ്തികയിൽ തുടർച്ചയായി മൂന്ന് വർഷമെങ്കിലും ജോലി ചെയ്തവർ ആയിരിക്കണം.
How To Apply?
അപേക്ഷ സമർപ്പിക്കേണ്ട രീതി:ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോ ഗാർത്ഥികൾക്ക് ഓൺലൈൻ '[email protected]' എന്ന ഇമെയിൽ ഐ.ഡി വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.അപേക്ഷകൾ കുടുംബശ്രീ ജില്ലാമിഷനുകളിലോ , സംസ്ഥാനമിഷനിലോ നേരിട്ട് സ്വീകരിക്കുന്നതല്ല . (നിർദ്ദിഷ്ട ഇമെയിൽ മുഖേന അപേക്ഷ സമർപ്പിക്കേണ്ടതാണ്).ഇമെയിൽ വഴി അല്ലാതെ ലഭിക്കുന്ന അപേക്ഷകളും യഥാസമയം ലഭിക്കാത്ത അപേക്ഷകളും അംഗീകരിച്ച യോഗ്യതകൾ ഇല്ലാത്തതുമായ അപേക്ഷകളും സ്വീകരിക്കുന്നതല്ല. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 7 ആണ്.