തൃശ്ശൂർ സുവോളജിക്കൽ പാർക്ക് ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.ഗാർഡണർ, സെക്യൂരിറ്റി ഗാർഡ് എന്നീ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. ഒഴിവ് വിവരങ്ങൾ, പ്രായപരിധി, അപേക്ഷ സമർപ്പിക്കേണ്ട രീതി തുടങ്ങിയ വിവരണങ്ങൾ ചുവടെ ചേർക്കുന്നു.
Vacancy Details
ഒഴിവ് വിവരങ്ങൾ:നിലവിൽ ആകെ 7 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതിൽ 5 ഒഴിവുകൾ സെക്യൂരിറ്റി ഗാർഡ് തസ്തികയിലും 2 ഒഴിവുകൾ ഗാർഡ്നർ തസ്തികയിലുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Age Limit Details
പ്രായപരിധി
സെക്യൂരിറ്റി ഗാർഡ്:50 വയസ് വരെ പ്രായമുള്ളവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.2023 ജനുവരി ഒന്നിന് 50 വയസ്സ് കഴിയാത്തവർ ആയിരിക്കണം. ഉയർന്ന പ്രായപരിധിയിൽ നിന്ന് ഇളവ് ലഭിക്കുന്നതല്ല.
ഗാർഡ്നർ:60 വയസ് വരെ പ്രായമുള്ളവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.2023 ജനുവരി ഒന്നിന് 60 വയസ്സ് കഴിയാത്തവർ ആയിരിക്കണം. അതായത് 60 വയസ്സിന് താഴെ പ്രായമുള്ളവർക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ.
Salary Details
സാലറി
ഗാർഡ്നർ:ഈ തസ്തികയിലേക്ക് നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 18930 രൂപ സാലറി ലഭിക്കും.
സെക്യൂരിറ്റി ഗാർഡ്:ഈ തസ്തികയിലേക്ക് നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 21,175 രൂപ സാലറി ലഭിക്കും.
Qualification Details
വിദ്യാഭ്യാസ യോഗ്യത
സെക്യൂരിറ്റി ഗാർഡ്:എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യമായ പരീക്ഷ പാസായിരിക്കണം. ആർമി/ നേവി/ എയർ ഫോഴ്സ് എന്നീ സേന വിഭാഗങ്ങളിൽ പത്തുവർഷത്തിൽ കുറയാത്ത മിലിറ്ററി സേവനം.
ഗാർഡ്നർ:ഏഴാം ക്ലാസ് പാസായിരിക്കണം.കേന്ദ്ര-സംസ്ഥാന സർക്കാർ വകുപ്പുകൾ, സ്ഥാപനങ്ങൾ, കേന്ദ്ര, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ, കേന്ദ്ര-സംസ്ഥാന നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിൽ ഗാർഡനർ ആയി മൂന്നുവർഷത്തിൽ കുറയാത്ത പരിചയം ഉണ്ടായിരിക്കണം.
How to Apply?
അപേക്ഷ സമർപ്പിക്കേണ്ട രീതി:ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ഔദ്യോഗിക നോട്ടിഫിക്കേഷൻ ചെക്ക് ചെയ്ത് അതിൽ പറയുന്ന കാര്യങ്ങൾ മുഴുവനായി വായിച്ച് മനസ്സിലാക്കിയശേഷം അപേക്ഷ ഫോറം പൂരിപ്പിക്കുക. പൂരിപ്പിച്ച അപേക്ഷ, ഫോട്ടോ, സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധ രേഖകൾഎന്നിവ സഹിതം [email protected] എന്ന ഇമെയിൽ വിലാസത്തിൽ അയക്കണം. സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ അഭിമുഖ സമയത്ത് ഹാജരാക്കിയാൽ മതി. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 21 വൈകുന്നേരം 5 മണി വരെ ആണ്.