ഗുരുവായൂർ ക്ഷേത്രത്തിൽ നിയമനം നടത്തുന്നു. ചീഫ് സെക്യൂരിറ്റി ഓഫീസർ, അഡിഷണൽ സെക്യൂരിറ്റി ഓഫീസർ,സെക്യൂരിറ്റി ഓഫീസർ, അഡിഷണൽ സെക്യൂരിറ്റി ഓഫീസർ എന്നീ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. ഒഴിവ് വിവരങ്ങൾ, പ്രായപരിധി അപേക്ഷ സമർപ്പിക്കേണ്ട രീതി തുടങ്ങിയ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Vacancy Details
ഒഴിവ് വിവരങ്ങൾ:നിലവിൽ ആകെ 6 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതിൽ ചീഫ് സെക്യൂരിറ്റി ഓഫീസർ തസ്തികയിൽ 01ഒഴിവും അഡിഷണൽ ചീഫ് സെക്യൂരിറ്റി ഓഫീസർ തസ്തികയിൽ 01 ഒഴിവും സെക്യൂരിറ്റി ഓഫീസർ തസ്തികയിൽ 01 ഒഴിവും അഡീഷണൽ സെക്യൂരിറ്റി ഓഫീസർ തസ്തികയിൽ 03 ഒഴിവുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Age Limit Details
പ്രായപരിധി:40 വയസിനു മുകളിൽ പ്രായമുള്ളവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.
Salary Details
സാലറി
ചീഫ് സെക്യൂരിറ്റി ഓഫീസർ:ഈ തസ്തികയിലേക്ക് നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 27,300 രൂപ സാലറി ലഭിക്കും.
അഡിഷണൽ ചീഫ് സെക്യൂരിറ്റി ഓഫീസർ:ഈ തസ്തികയിലേക്ക് നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 24,000 രൂപ സാലറി ലഭിക്കും.
സെക്യൂരിറ്റി ഓഫീസർ:ഈ തസ്തികയിലേക്ക് നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 23,000 രൂപ സാലറി ലഭിക്കും.
അഡീഷണൽ സെക്യൂരിറ്റി ഓഫീസർ:ഈ തസ്തികയിലേക്ക് നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 22,000 രൂപ സാലറി ലഭിക്കും.
Qualification Details
വിദ്യാഭ്യാസ യോഗ്യത
ചീഫ് സെക്യൂരിറ്റി ഓഫീസർ, അഡീഷണൽ ചീഫ് സെക്യൂരിറ്റി ഓഫീസർ:ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്നവർ ജൂനിയർ കമ്മീഷൻഡ് ഓഫീസർ റാങ്കിലോ അതിൽ കുറയാത്ത തസ്തികയിലോ വിരമിച്ചവർ ആയിരിക്കണം.
സെക്യൂരിറ്റി ഓഫീസർ, അഡിഷണൽ സെക്യൂരിറ്റി ഓഫീസർ:ഈ തസ്തികകളിലേക്ക് അപേക്ഷിക്കുന്നവർ ഹവിൽദാർ റാങ്കിൽ കുറയാത്ത തസ്തികയിൽ നിന്നും വിരമിച്ച വിമുക്തഭടന്മാർ ആയിരിക്കണം. സൈനിക സേവനം തെളിയിക്കുന്ന സർട്ടിഫിക്കറ്റും മെഡിക്കൽ ഫിറ്റ്നസിന് അസിസ്റ്റന്റ് സർജനിൽ കുറയാത്ത ഒരു ഡോക്ടറുടെ സർട്ടിഫിക്കറ്റും നിർബന്ധമായും അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്. ഒരോ തസ്തികയിലേക്കും പ്രത്യേകം അപേക്ഷ സമർപ്പിക്കണം.
കോയ്മ:ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് ബ്രാഹ്മണരായ പുരുഷന്മാരും ക്ഷേത്രാചാരാനുഷ്ഠാനങ്ങളിൽ അറിവും വിശ്വാസവും ഉള്ളവരായിരിക്കണം. മലയാളം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. ആരോഗ്യമുള്ളവരും അംഗവൈകല്യമില്ലാത്തവരും നല്ല കാഴ്ച ശക്തി ഉള്ളവരും ആയിരിക്കണം.
How To Apply?
അപേക്ഷ സമർപ്പിക്കേണ്ട രീതി:ഈ തസ്തികകളിലേക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് അപേക്ഷാഫോറം ദേവസ്വം ബോർഡിൽ നിന്നും 100 രൂപ നിരക്കിൽ ജൂലൈ 18 മുതൽ ഓഗസ്റ്റ് 5 വരെ ലഭിക്കുന്നതാണ്. അപേക്ഷയോടൊപ്പം മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഒപ്പു വെക്കുന്ന ഡോക്ടറുടെ യോഗ്യത, രജിസ്റ്റർ നമ്പർ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം ദേവസം ബോർഡിൽ ഹാജരാക്കുക.അപേക്ഷകരായ പട്ടികജാതി അതല്ലെങ്കിൽ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് ബന്ധപ്പെട്ട അധികാരികളിൽ നിന്നും ലഭിച്ച ജാതി തളിക്കുന്ന രേഖയുടെ പകർപ്പ് ഹാജരാക്കിയാൽ അപേക്ഷാഫോറം സൗജന്യമായി നൽകുന്നതാണ്. വയസ്സ്, യോഗ്യതകൾ, ജാതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതമുള്ള അപേക്ഷ ദേവസ്വം ഓഫീസിൽ നേരിട്ടോ, അഡ്മിനിസ്ട്രേറ്റർ ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ - 680101 എന്ന മേൽവിലാസത്തിൽ തപാലിലോ അയക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കാവുന്ന അവസാന തീയതി ഓഗസ്റ്റ് 8 വൈകുന്നേരം 5 മണിയാണ്.