സ്റ്റാഫ് സെലെക്ഷൻ കമ്മീഷൻ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. മൾട്ടി ടാസ്കിങ് (നോൺ-ടെക്നിക്കൽ)സ്റ്റാഫ്, ഹവാൽഡർ(CBIC&CBN) എന്നീ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. ഒഴിവ് വിവരങ്ങൾ, പ്രായപരിധി, അപേക്ഷ സമർപ്പിക്കേണ്ട രീതി തുടങ്ങിയ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Vacancy Details
ഒഴിവ് വിവരങ്ങൾ:നിലവിൽ ആകെ 1558 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതിൽ 1198 ഒഴിവുകൾ മൾട്ടി ടാസ്കിങ് (നോൺ-ടെക്നിക്കൽ)സ്റ്റാഫ് തസ്തികയിലും 360 ഒഴിവുകൾ ഹവാൽഡർ(CBIC&CBN)തസ്തികയിലുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Age Limit Details
പ്രായപരിധി
മൾട്ടി ടാസ്കിങ് (നോൺ-ടെക്നിക്കൽ)സ്റ്റാഫ്:18 വയസ് മുതൽ 25 വയസ് വരെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് മൾട്ടി ടാസ്കിങ് (നോൺ-ടെക്നിക്കൽ)സ്റ്റാഫ്&ഹവാൽഡർ(CBN) തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം. ഉദ്യോഗാർത്ഥികൾ 2/8/1998 നും 1/8/2005 നും ഇടയിൽ ജനിച്ചവർ ആയിരിക്കണം.
ഹവാൽഡർ(CBIC):18 വയസ് മുതൽ 27 വയസ് വരെ പ്രായമുള്ളവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം. ഉദ്യോഗാർത്ഥികൾ 2/8/1996 നും 1/8/2005 നും ഇടയിൽ ജനിച്ചവർ ആയിരിക്കണം.
Qualification Details
വിദ്യാഭ്യാസ യോഗ്യത: പത്താം ക്ലാസ് വിജയിച്ചവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.
Salary Details
സാലറി:ഈ തസ്തികകളിലേക്ക് നിയമനം ലഭിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 20200 രൂപ മുതൽ 81100 രൂപ വരെ സാലറി ലഭിക്കും.
How To Apply?
അപേക്ഷ സമർപ്പിക്കേണ്ട രീതി: ഈ തസ്തികയിലേക്ക് അപേക്ഷ സമ്മപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ https://ssc.nic.in/ എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്.അപേക്ഷയോടൊപ്പം അപേക്ഷ ഫീസായി 100 രൂപയും അടക്കേണ്ടതാണ്.SC/ST വിഭാഗക്കാരും സ്ത്രീകളും അപേക്ഷ ഫീസ് അടക്കേണ്ടതില്ല. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 21 ആണ്.