ഇടുക്കി മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ ജോലി ഒഴിവ്.എം ബി ബി എസ് പുരുഷ, വനിതാ ഹോസ്റ്റലുകളിലേക്ക് കെയര്‍ടേക്കര്‍ കം സെക്യൂരിറ്റി തസ്തികയിലേക്കാണ് നിയമനം നടത്തുന്നത്. ഒഴിവ് വിവരങ്ങൾ, പ്രായപരിധി, അപേക്ഷ സമർപ്പിക്കേണ്ട രീതി തുടങ്ങിയ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Vacancy Details
ഒഴിവ് വിവരങ്ങൾ:നിലവിൽ 6 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതിൽ കെയർടേക്കർ കം സെക്യൂരിറ്റി(പുരുഷന്‍)തസ്തികയിൽ 3 ഒഴിവുകളും കെയര്‍ടേക്കര്‍ വനിത തസ്തികയിൽ 1 ഒഴിവും പാര്‍ട്ട് ടൈം ക്ലീനര്‍ (വനിത)തസ്തികയിൽ 2 ഒഴിവുകളുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Age Limit Details
പ്രായപരിധി:18 വയസ് മുതൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.
Salary Details
സാലറി
കെയർടേക്കർ:ഈ തസ്തികയിലേക്ക് നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 15000 രൂപ സാലറി ലഭിക്കും.
പാർട്ട് ടൈം ക്ലീനർ:ഈ തസ്തികയിലേക്ക് നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 10000 രൂപ സാലറി ലഭിക്കും.
Qualification Details
വിദ്യാഭ്യാസ യോഗ്യത
കെയർടേക്കർ:എസ് എസ് എല്‍ സി പാസായവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.
പാര്‍ട്ട് ടൈം ക്ലീനര്‍:എട്ടാം ക്ലാസ്സ് പാസായവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.
How To Apply?
അപേക്ഷ സമർപ്പിക്കേണ്ട രീതി:ഈ തസ്തികകളിലേക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സൽ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും തിരിച്ചറിയല്‍ രേഖകളും സഹിതം ഇടുക്കി ഗവ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ വെച്ച് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കുക. ഇന്റർവ്യൂ നടക്കുന്നത് ആഗസ്റ്റ് 7 ന് രാവിലെ 11 മണിക്ക് ആയിരിക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക് '04862233075' എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.