Central Bank Recruitment 2023
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. മാനേജർ സ്കയിൽ II തസ്തികയിലേക്കാണ് നിയമനം.ഒഴിവ് വിവരങ്ങൾ,പ്രായപരിധി, അപേക്ഷ സമർപ്പിക്കേണ്ട രീതി തുടങ്ങിയ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Vacancy Details
ഒഴിവ് വിവരങ്ങൾ:നിലവിൽ ആകെ 1000 ഒഴിവുകളാണ് മാനേജർ തസ്തികയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Age Limit Details
പ്രായപരിധി:32 വയസ് വരെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.
Salary Details
സാലറി:ഈ തസ്തികയിലേക്ക് നിയമനം ലഭിക്കുന്നവർക്ക് 48170 രൂപ മുതൽ 69810 രൂപ വരെ സാലറി ലഭിക്കും.
Qualification Details
വിദ്യാഭ്യാസ യോഗ്യത:ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദം ഉള്ളവർക്കും CAIIB ഉള്ളവർക്കും ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.പ്രൈവറ്റ്/ഗവണ്മെന്റ് ബാങ്കിൽ നിന്നുള്ള 3 വർഷ പ്രവർത്തി പരിചയം. കൂടുതൽ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് മുൻഗണന ലഭിക്കും.
How To Apply?
അപേക്ഷ സമർപ്പിക്കേണ്ട രീതി:ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ https://www.centralbankofindia.co.in/ എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷയോടൊപ്പം അപേക്ഷ ഫീസായി SC/ST/PWBD വിഭാഗക്കാരും സ്ത്രീകളും 175 രൂപയും മറ്റ് വിഭാഗക്കാർ 850 രൂപയും അടക്കേണ്ടതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 15 ആണ്.