BEL Clerk Recruitment 2023
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. അസിസ്റ്റന്റ്(ട്രൈനി), മെക്കാനിക്കൽ ടെക്‌നിഷ്യൻ, ഇലക്ട്രോണിക്സ് മെക്കാനിക്/ഫിറ്റർ, ക്ലാർക്ക് കം കമ്പ്യൂട്ടർ ഓപ്പറേറ്റർ എന്നീ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്.ഒഴിവ് വിവരങ്ങൾ, പ്രായപരിധി,അപേക്ഷ സമർപ്പിക്കേണ്ട രീതി തുടങ്ങിയ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
BEL Clerk Recruitment 2023 Ovetview
BEL Clerk Recruitment 2023 Latest Notification Details | |
---|---|
Organization Name | Bharat Electronics Limited (BEL) |
Job Type | Central Government Job |
Recruitment Type | Direct Recruitment |
Advt No | N/A |
Post Name | Engineering Assistant(Trainee) – Mechanical, Technician “C‟ – Electronics Mechanic / Fitter, Clerk-cum Computer Operator “C‟ |
Total Vacancy | 21 |
Job Location | All Over Chennai |
Salary | Rs.24,500 -90,000/- |
Apply Mode | Online |
Last date for submission of application | 8th August 2023 |
Vacancy Details
ഒഴിവ് വിവരങ്ങൾ:നിലവിൽ ആകെ 21 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതിൽ എഞ്ചിനീയറിംഗ് അസിസ്റ്റന്റ്(ട്രൈനി)തസ്തികയിൽ 6 ഒഴിവുകളും മെക്കാനിക്കൽ ടെക്‌നിഷ്യൻ ഇലക്ട്രോണിക്സ് മെക്കാനിക്/ഫിറ്റർ തസ്തികയിൽ 10 ഒഴിവുകളും ക്ലാർക്ക് കം കമ്പ്യൂട്ടർ ഓപ്പറേറ്റർ തസ്തികയിൽ 5 ഒഴിവുകളുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Age Limit Details
പ്രായപരിധി:18 വയസ് മുതൽ 28 വയസ് വരെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം. SC/ST വിഭാഗക്കാർക്കും അംഗവൈകല്യങ്ങൾ ഉള്ളവർക്കും പ്രായപരിധിയിൽ ഇളവ് ലഭിക്കും.
Salary Details
സാലറി:ഈ തസ്തികകളിലേക്ക് നിയമനം ലഭിക്കുന്നവർക്ക് 24500 രൂപ മുതൽ 90000 രൂപ വരെ സാലറി ലഭിക്കും.
Qualification Details
വിദ്യാഭ്യാസ യോഗ്യത
എഞ്ചിനീയറിംഗ് അസിസ്റ്റന്റ് (ട്രെയിനി) - മെക്കാനിക്കൽ - അംഗീകൃത സ്ഥാപനത്തിൽ നിന്ന് ബന്ധപ്പെട്ട വിഷയത്തിൽ / എഞ്ചിനീയറിംഗിൽ മൂന്ന് വർഷത്തെ മുഴുവൻ സമയ ഡിപ്ലോമ. - ജനറൽ/ഒബിസി ഉദ്യോഗാർത്ഥികൾ: അത്യാവശ്യ യോഗ്യതാ പരീക്ഷയിൽ കുറഞ്ഞത് 60% മൊത്തം മാർക്ക്. - SC/PwBD ഉദ്യോഗാർത്ഥികൾ: അത്യാവശ്യ യോഗ്യതാ പരീക്ഷയിൽ കുറഞ്ഞത് 50% മൊത്തം മാർക്ക്.
ടെക്നീഷ്യൻ "C‟ - ഇലക്ട്രോണിക്സ് മെക്കാനിക്ക് / ഫിറ്റർ : അംഗീകൃത സ്ഥാപനത്തിൽ നിന്ന് ബന്ധപ്പെട്ട ട്രേഡിൽ SSLC + ITI, ബന്ധപ്പെട്ട ട്രേഡിൽ നാഷണൽ അപ്രന്റീസ്ഷിപ്പ് സർട്ടിഫിക്കറ്റോടെ ഒരു വർഷത്തെ അപ്രന്റീസ്ഷിപ്പ് പരിശീലനം. - അല്ലെങ്കിൽ SSLC + 3 വർഷത്തെ നാഷണൽ അപ്രന്റീസ്ഷിപ്പ് സർട്ടിഫിക്കറ്റ് കോഴ്സ് ബന്ധപ്പെട്ട ട്രേഡിൽ. - ജനറൽ/ഒബിസി/ഇഡബ്ല്യുഎസ് ഉദ്യോഗാർത്ഥികൾ: അത്യാവശ്യ യോഗ്യതാ പരീക്ഷയിൽ കുറഞ്ഞത് 60% മൊത്തം മാർക്ക്. - SC/PwBD ഉദ്യോഗാർത്ഥികൾ: അത്യാവശ്യ യോഗ്യതാ പരീക്ഷയിൽ കുറഞ്ഞത് 50% മൊത്തം മാർക്ക്.
ക്ലാർക്ക്-കം കമ്പ്യൂട്ടർ ഓപ്പറേറ്റർ:ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് മൂന്ന് വർഷത്തെ മുഴുവൻ സമയ ബി.കോം/ബിബിഎം. - കമ്പ്യൂട്ടർ പ്രവർത്തനത്തിൽ പരിജ്ഞാനം ഉണ്ടായിരിക്കണം. - ജനറൽ/ഒബിസി ഉദ്യോഗാർത്ഥികൾ: അത്യാവശ്യ യോഗ്യതാ പരീക്ഷയിൽ കുറഞ്ഞത് 60% മൊത്തം മാർക്ക്. - SC/PwBD ഉദ്യോഗാർത്ഥികൾ: അത്യാവശ്യ യോഗ്യതാ പരീക്ഷയിൽ കുറഞ്ഞത് 50% മൊത്തം മാർക്ക് ഉള്ളവർക്കും ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.
Application Fee Details
അപേക്ഷ ഫീസ് :ജനറൽ/EWS/OBC വിഭാഗക്കാർ 295 രൂപ അപേക്ഷ ഫീസ് അടക്കേണ്ടതാണ്. SC/ST/PWBD വിഭാഗക്കാർ അപേക്ഷ ഫീസ് അടക്കേണ്ടതില്ല.
How To Apply?
അപേക്ഷ സമർപ്പിക്കേണ്ട രീതി:ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി BEL ന്റെ https://www.bel-india.in/ എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്.അതിനായി ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ ക്ലിക്ക് ചെയ്ത് നിങ്ങൾ യോഗ്യനാണെങ്കിൽ 'Apply Online' എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക ശേഷം അപേക്ഷ ഫീസ് അടക്കുക.പിന്നീട് ആവശ്യമുള്ള രേഖകൾ സമർപ്പിച്ച ശേഷം 'Submit' ചെയ്യുക. അപേക്ഷ സമർപ്പിച്ച ശേഷം അപേക്ഷയുടെ ഒരു പ്രിന്റ് ഔട്ട് എടുത്ത് വെക്കുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 8 ആണ്.