റെയിൽവേ റിക്രൂട്ട്മെന്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. അപ്പ്രെന്റിസ് തസ്തികയിലേക്കാണ് കേന്ദ്ര സർക്കാർ നിയമനം നടത്തുന്നത്.ഒഴിവ് വിവരങ്ങൾ, പ്രായപരിധി, അപേക്ഷ സമർപ്പിക്കേണ്ട രീതി തുടങ്ങിയ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Vacancy Details
ഒഴിവ് വിവരങ്ങൾ:നിലവിൽ 3624 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതിൽ BCT ഡിവിഷൻ തസ്തികയിൽ 745 ഒഴിവുകളും BRC ഡിവിഷൻ തസ്തികയിൽ 434 ഒഴിവുകളും ADI ഡിവിഷൻ തസ്തികയിൽ 624 ഒഴിവുകളും RTM ഡിവിഷൻ തസ്തികയിൽ 415 ഒഴിവുകളും RJT ഡിവിഷൻ തസ്തികയിൽ 165 ഒഴിവുകളും BVP ഡിവിഷൻ തസ്തികയിൽ 206 ഒഴിവുകളും PL W/Shop തസ്തികയിൽ 392 ഒഴിവുകളും MX W/Shop തസ്തികയിൽ 77 ഒഴിവുകളും BVP W/Shop തസ്തികയിൽ 112 ഒഴിവുകളും DHD W/Shop തസ്തികയിൽ 263 ഒഴിവുകളും PRTN W/Shop തസ്തികയിൽ 72 ഒഴിവുകളും SBI ENGG W/Shop തസ്തികയിൽ 60 ഒഴിവുകളും SBI Signal W/Shop തസ്തികയിൽ 25 ഒഴിവുകളും ഹെഡ് ക്വാർട്ടർ ഓഫീസ് തസ്തികയിൽ 35 ഒഴിവുകളുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Age Limit Details
പ്രായപരിധി:15 വയസ് മുതൽ 24 വയസ് വരെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.
Salary Details
സാലറി:നിയമനം ലഭിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം നിയമപ്രകാരമുള്ള സാലറി ലഭിക്കും.
Qualification Details
വിദ്യാഭ്യാസ യോഗ്യത:ബിരുദം /പ്ലസ്ടു /എസ് എസ് എൽ സി 50% മാർക്കോടെ പാസ്സായവർക്കും ഫിറ്റർ, വെൽഡർ,ടേർനർ, കാർപെന്റെർ,മെക്കാനിസ്റ്റ്, പ്രോഗ്രാമിങ് അസിസ്റ്റന്റ്, മെക്കാനിക്, സിവിൽ ഡ്രാഫ്റ്റ്സ്മാൻ, സ്റ്റേനോഗ്രാഫർ എന്നീ ഐ ടി ഐ സർട്ടിഫിക്കറ്റ് ഉള്ളവർക്കും ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.
How To Apply?
അപേക്ഷ സമർപ്പിക്കേണ്ട രീതി:ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി റെയിൽവേയുടെ https://www.rrc-wr.com/എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷയോടൊപ്പം ജനറൽ,OBC,EWS എന്നീ വിഭാഗക്കാർ 100 രൂപ അപേക്ഷ ഫീസ് അടക്കേണ്ടതാണ്. SC/ST/സ്ത്രീകൾ ഫീസ് അടക്കേണ്ടതില്ല.അപേക്ഷ സമർപ്പിച്ച ശേഷം പിന്നിടുള്ള ആവശ്യങ്ങൾക്കായി അപേക്ഷയുടെ ഒരു പ്രിന്റ് ഔട്ട് എടുത്ത് വെക്കുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 26 ആണ്.