ബോർഡ് ഓഫ് അപ്പ്രെന്റിസ്ഷിപ് ട്രെയിനിങ് (Sr)വിജ്ഞാപനം പ്രസിദ്ധീകരിച്ചു. സ്റ്റേനോഗ്രാഫർ(ഗ്രൂപ്പ് C), ലോവർ ഡിവിഷൻ ക്ലർക് /ജൂനിയർ അസിസ്റ്റന്റ് (ഗ്രൂപ്പ് C), മൾട്ടി ടാസ്കിങ് സ്റ്റാഫ് എന്നീ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്.ഒഴിവ് വിവരങ്ങൾ, പ്രായപരിധി, അപേക്ഷ സമർപ്പിക്കേണ്ട രീതി തുടങ്ങിയ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
![BOAT LDC Recruitment 2023 BOAT LDC Recruitment 2023](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhyldgWiO1rx37YLcnckQaDxB4y18VaWVXCF66VIupsdDWZAgXVRCVBbXq5PFe8hDOkVTBuNsz_ew_zTHgXZ98VRtH-8Xhbq-9XVgrQFE7HqNjV9aE-2NCmdCP-OhnONjSlw2iTVwQNeBnzzzG-ZpoDDP3xeJHvpwLkuAGHeHA62bbTZk1p7dEh6yz5VRPf/s16000/BOAT-LDC-Recruitment-2023.webp)
Vacancy Details
ഒഴിവ് വിവരങ്ങൾ:നിലവിൽ 11 ഒഴുവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതിൽ 1 ഒഴിവ് സ്റ്റേനോഗ്രാഫർ(ഗ്രൂപ്പ് C) തസ്തികയിലും 9 ഒഴിവുകൾ ലോവർ ഡിവിഷൻ ക്ലർക് /ജൂനിയർ അസിസ്റ്റന്റ് (ഗ്രൂപ്പ് C) തസ്തികയിലും 1 ഒഴിവ് മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിലുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Age Limit Details
പ്രായപരിധി:30 വയസ് മുതൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് സ്റ്റേനോഗ്രാഫർ(ഗ്രൂപ്പ് C)തസ്തികയിലേക്കും ലോവർ ഡിവിഷൻ ക്ലർക് /ജൂനിയർ അസിസ്റ്റന്റ് (ഗ്രൂപ്പ് C)തസ്തികയിലേക്കും 25 വയസ് വരെ പ്രായമുള്ളവർക്ക് മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിലേക്കും അപേക്ഷ സമർപ്പിക്കാം. SC/ST വിഭാഗക്കാർക്ക് 5 വർഷവും OBC വിഭാഗക്കാർക്ക് 3 വർഷവും വൈകല്യങ്ങൾ ഉള്ളവർക്ക് 10 വയസും പ്രായപരിധിയിൽ ഇളവ് ലഭിക്കും.
Salary Details
സാലറി:സ്റ്റേനോഗ്രാഫർ(ഗ്രൂപ്പ് C)തസ്തികയിലേക്ക് നിയമനം ലഭിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 25500 രൂപയും ലോവർ ഡിവിഷൻ ക്ലർക് /ജൂനിയർ അസിസ്റ്റന്റ് (ഗ്രൂപ്പ് C) തസ്തികയിലേക്ക് നിയമനം ലഭിക്കുന്നവർക്ക് 19900 രൂപയും മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിൽ നിയമനം ലഭിക്കുന്നവർക്ക് 18000 രൂപയും സാലറി ലഭിക്കും.
Qualification Details
വിദ്യാഭ്യാസ യോഗ്യത
സ്റ്റേനോഗ്രാഫർ(ഗ്രൂപ്പ് C):സർവകലാശാല ബിരുദം, ടൈപ്പിംഗ് സ്പീഡ് 40 w.p.m ആൻഡ് ഷോർട്ഹാൻഡ് സ്പീഡ് എന്നിവ ഉള്ളവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.
ലോവർ ഡിവിഷൻ ക്ലർക് /ജൂനിയർ അസിസ്റ്റന്റ് (ഗ്രൂപ്പ് C):സർവകലാശാല ബിരുദം,ടൈപ്പിംഗ് അറിയാവുന്നവർക്കും ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.
മൾട്ടി ടാസ്കിങ് സ്റ്റാഫ്:മിഡിൽ ക്ലാസ്സ്/തുല്യത പരീക്ഷ പാസ്സായവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.
How To Apply?
അപേക്ഷ സമർപ്പിക്കേണ്ട രീതി: ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി http://boat-srp.com/ എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്.അപേക്ഷയോടൊപ്പം അപേക്ഷ ഫീസായി 500 രൂപ SC/ST വിഭാഗക്കാരും 1000 രൂപ മറ്റ് വിഭാഗക്കാരും ഓൺലൈൻ ആയി അടക്കേണ്ടതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 20 ആണ്.