Kerala State Youth Commission (KSYC) Recruitment 2023
കേരള സംസ്ഥാന യുവജന കമ്മീഷൻ (KSYC) നിയമനം നടത്തുന്നു.പ്രോജക്ട് കോ-ഓർഡിനേറ്റർ, ജില്ലാ കോ-ഓർഡിനേറ്റർ എന്നീ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. ഒഴിവ് വിവരങ്ങൾ, പ്രായപരിധി, എങ്ങനെ അപേക്ഷിക്കാം തുടങ്ങിയ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Vacancy Details
ഒഴിവ് വിവരങ്ങൾ : നിലവിൽ 28 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.അത് ഓരോ ജില്ലയിലും രണ്ട് ഒഴിവുകൾ വീതമാണ് രേഖപ്പെടുത്തിരിക്കുന്നത്.
Age Limit Details
പ്രായപരിധി: 18 വയസിനും 40 വയസിനും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ തസ്തികകളിലേക്ക് അപേക്ഷ സമർപ്പിക്കാം.പ്രായപരിധിയിൽ യാതൊരുവിധ ഇളവും ലഭിക്കുന്നതായിരിക്കില്ല.
Salary Details
സാലറി :പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ, ജില്ലാ കോ-ഓർഡിനേറ്റർ എന്നീ തസ്തികകളിലേക്ക് നിയമനം ലഭിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 12000 രൂപ സാലറി ലഭിക്കും.കൂടാതെ 6000 രൂപ ഓണറേറിയവും ലഭിക്കും.
Qualification Details
വിദ്യാഭ്യാസ യോഗ്യത :പ്ലസ്ടു യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ജില്ലാ കോ-ഓർഡിനേറ്റർ തസ്തികയിലേക്കും ബിരുദം നേടിയവർക്ക് പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ തസ്തികയിലേക്കും അപേക്ഷ സമർപ്പിക്കാം.
How To Apply?
അപേക്ഷ സമർപ്പിക്കേണ്ട രീതി :താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ പാസ്പോർട്ട് സൈസ് ഫോട്ടോ പതിപ്പിച്ച അപേക്ഷ ഫോറം, സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ, യോഗ്യത സംബന്ധിച്ച അസ്സൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം 2023 ജൂൺ 13ന് രാവിലെ 10 മണിക്ക് എറണാകുളം ഗവൺമെന്റ് ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ കമ്മീഷൻ തലത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.അപേക്ഷാഫോറം കേരള സംസ്ഥാന യുവജന കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് പ്രിന്റ് ഔട്ട് എടുത്ത് പൂരിപ്പിച്ച് കൃത്യം 10 മണിക്ക് തന്നെ ഉദ്യോഗാർത്ഥികൾ അഭിമുഖത്തിൽ ഹാജരാക്കേണ്ടതാണ്. നിശ്ചിത സമയം കഴിഞ്ഞ് എത്തുന്ന ഉദ്യോഗാർത്ഥികളെ അഭിമുഖത്തിൽ പങ്കെടുപ്പിക്കുന്നതല്ല.
Application Forms: