കായിക യുവജന കാര്യാലയം വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഗ്രൗണ്ടസ്മാൻ കം ഗാർഡ്നർ, വാർഡ് കം ട്യൂട്ടർ, കെയർടേക്കർ, ദോബി, സെക്യൂരിറ്റി ഗാർഡ് കം ഡ്രൈവർ എന്നീ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. ഒഴിവ് വിവരങ്ങൾ,പ്രായപരിധി, അപേക്ഷ സമർപ്പിക്കേണ്ട രീതി തുടങ്ങിയ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Vacancy Details
ഒഴിവ് വിവരങ്ങൾ: നിലവിൽ 12 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.അതിൽ ഗ്രൗണ്ട്സ്മാൻ കം ഗാർഡ്നർ തസ്തികയിൽ 3 ഒഴിവുകളും വാർഡൻ കം ട്യൂട്ടർ തസ്തികയിൽ 2 ഒഴിവുകളും(പുരുഷൻ 1, സ്ത്രീ 1) കെയർടേക്കർ തസ്തികയിൽ 4 ഒഴിവുകളും(പുരുഷൻ 2, സ്ത്രീ 2) ദോബി തസ്തികയിൽ 2 ഒഴിവുകളും സെക്യൂരിറ്റി ഗാർഡ് കം ഡ്രൈവർ തസ്തികയിൽ 1ഒഴിവുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Age Limit Details
പ്രായപരിധി:30 വയസ് മുതൽ 60 വയസ് വരെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് സെക്യൂരിറ്റി ഗാർഡ് കം ഡ്രൈവർ തസ്തികയിലേക്കും 30 വയസ് മുതൽ 50 വയസ് വരെ പ്രായമുള്ളവർക്ക് മറ്റ് തസ്തികകളിലേക്കും അപേക്ഷ സമർപ്പിക്കാം.
Salary Details
സാലറി:ഗ്രൗണ്ട്സ്മാൻ കം ഗാർഡ്നർ, കെയർടേക്കർ, ദോബി എന്നീ തസ്തികയിലേക്ക് നിയമനം ലഭിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ദിവസം 625 രൂപ (മാസത്തിൽ പരമാവധി 18,225)യും വാർഡൻ കം ട്യൂട്ടർ തസ്തികയിൽ നിയമനം ലഭിക്കുന്നവർക്ക് ദിവസം 1100 രൂപ (മാസത്തിൽ പരമാവധി 29,700)യും സെക്യൂരിറ്റി ഗാർഡ് കം ഡ്രൈവർ തസ്തികയിൽ നിയമനം ലഭിക്കുന്നവർക്ക് ദിവസം 755 രൂപ (മാസത്തിൽ പരമാവധി 20,385)യും സാലറി ലഭിക്കും.
Qualification Details
വിദ്യാഭ്യാസ യോഗ്യത
ഗ്രൗണ്ട്സ്മാൻ കം ഗാർഡ്നർ:CPed/ BPed, ബന്ധപ്പെട്ട ഫീൽഡിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയമുള്ളവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.
വാർഡൻ കം ട്യൂട്ടർ:ബിരുദം, ടീച്ചിങ് യോഗ്യത/ബിഎഡ്/ B.Ped, ബന്ധപ്പെട്ട ഫീൽഡിൽ ഒരു വർഷത്തെ പ്രവർത്തി പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം.
കെയർടേക്കർ:കെയർ ടേക്കിങ്ങിൽ ഒരു വർഷത്തെ പരിചയമുള്ളവർക്ക് ഈ തസ്തികയിൽ അപേക്ഷിക്കാം.
ദോബി: ഇൻഡസ്ട്രിയൽ വാഷിംഗ് എക്സ്ട്രാക്ടറിൽ വർഷത്തെ പ്രവർത്തി പരിചയമുള്ളവർക്ക് ദോബി തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.
സെക്യൂരിറ്റി ഗാർഡ് കം ഡ്രൈവർ: വിരമിച്ച സൈനികർക്കും സെക്യൂരിറ്റി ഗാർഡ് ആയി ഒരു വർഷത്തെ പ്രവർത്തി പരിചയമുള്ളവർക്കും ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.
How To Apply?
അപേക്ഷ സമർപ്പിക്കേണ്ട രീതി: ഈ തസ്തികകളിലേക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പൂരിപ്പിച്ച അപേക്ഷയോടൊപ്പം യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ സഹിതം [email protected] എന്ന ഇ മെയിൽ വഴിയോ തപാൽ വഴിയോ അപേക്ഷ സമർപ്പിക്കാം. പോസ്റ്റ് ഓഫീസ് വഴി അപേക്ഷിക്കുന്നവർ Directorate of Sports & Youth Affairs, Jimmy George Indoor Stadium, Vellayambalam, Thiruvananthapuram എന്ന വിലാസത്തിലോ അപേക്ഷ അയക്കുക. അപേക്ഷകൾ അയക്കേണ്ട അവസാന തീയതി ജൂൺ 19 വൈകുന്നേരം 5 മണിയാണ്.