ISRO സെൻട്രലൈസ്ഡ് റിക്രൂട്ട്മെന്റ് ബോർഡ് (ICRB) നിയമനം നടത്തുന്നു.സയന്റിസ്റ്റ് /ഇലക്ട്രോണിക്സ്, മെക്കാനിക്കൽ ആൻഡ് സിവിൽ എഞ്ചിനീയർ എന്നീ തസ്തികകളിലായി 303 ഒഴിവുകളിലേക്കായാണ് നിയമനം നടത്തുന്നത്. പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത, എങ്ങനെ അപേക്ഷിക്കാം തുടങ്ങിയ അപേക്ഷയെ സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.
ISRO ICRB Recruitment 2023
ISRO ICRB Recruitment 2023 : Notification Details | |
---|---|
Organization Name | ISRO Centralised Recruitment Board (ICRB) |
Job Type | Central Govt |
Recruitment Type | Direct Recruitment |
Advt No | ISRO:ICRB:02(EMC):2023 |
Post Name | Scientist/Engineer ‘SC’ (Electronics, Mechanical, Computer Science) |
Total Vacancy | 303 |
Job Location | All Over India |
Salary | Rs.56,100/- |
Apply Mode | Online |
Last date for submission of application | 14th June 2023 |
Vacancy Details
ഒഴിവ് വിവരങ്ങൾ :നിലവിൽ 303 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സയന്റിസ്റ്റ് /ഇലക്ട്രോണിക്സ് എഞ്ചിനീയർ തസ്തികയിൽ 90 ഒഴിവുകളും കമ്പ്യൂട്ടർ എഞ്ചിനീയർ തസ്തികയിൽ 47 ഒഴിവുകളും മെക്കാനിക്കൽ എഞ്ചിനീയർ തസ്തികയിൽ 163 ഒഴിവുകളും ഇലക്ട്രോണിക്സ് ആൻഡ് കമ്പ്യൂട്ടർ എഞ്ചിനീയർ (ഓട്ടോണമസ്) തസ്തികയിൽ 3 ഒഴിവുകളുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Age Limit Details
പ്രായപരിധി :18 വയസ് മുതൽ 28 വയസ് വരെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ തസ്തികകളിലേക്ക് അപേക്ഷ സമർപ്പിക്കാം.
Salary Details
സാലറി :ഈ തസ്തികകളിലേക്ക് നിയമനം ലഭിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 56100 രൂപ സാലറി ലഭിക്കും.
Qualification Details
വിദ്യാഭ്യാസ യോഗ്യത :BE/ബി. ടെക് അല്ലെങ്കിൽ 60% മാർക്കൊടെയുള്ള ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയർ പാസ്സായവർക്ക് ഇലക്ട്രോണിക്സ് എഞ്ചിനീയർ തസ്തികയിലേക്ക് അപേക്ഷിക്കാം. BE/ ബി.ടെക് അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് 60 % മാർക്കോടെ പാസായർക്ക് മെക്കാനിക്കൽ എഞ്ചിനീയറിംഗ് തസ്തികയിലേക്ക് അപേക്ഷിക്കാം. BE/ബി. ടെക് അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് പാസ്സായവർക്ക് കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് തസ്തികയിലേക്ക് അപേക്ഷിക്കാം.
How To Apply?
അപേക്ഷ സമർപ്പിക്കേണ്ട രീതി :അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി മൊബൈൽ ഫോൺ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അതിനായി https://www.isro.gov.in/ എന്ന ICRB യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്.അതോടൊപ്പം അപേക്ഷ ഫീസായ 250 അടക്കേണ്ടതാണ്. അത് SBI ബ്രാഞ്ച് വഴിയോ ക്രെഡിറ്റ് കാർഡ്,ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ് വഴിയോ അടക്കാവുന്നതാണ്.