Latest Kerala Government Jobs
ആയ തസ്തികയിൽ ഒഴിവ്
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളിൽ ആയ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിനായി ഉദ്യോഗാർത്ഥികളിൽ നിന്നും തിരുവനന്തപുരം ജില്ലാ പട്ടികജാതി വികസന ഓഫീസർ അപേക്ഷ ക്ഷണിക്കുന്നു.
Qualifiacation : ഏഴാം ക്ലാസ്സ് പാസ്സ് / തത്തുല്യ യോഗ്യത
How To Apply : വെളളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, വിശദമായ ബയോഡേറ്റ, തിരിച്ചറിയൽ രേഖ, വിദ്യാഭ്യാസ യോഗ്യത, ജാതി തെളിയിയ്ക്കുന്നതിനുളള സർട്ടിഫിക്കറ്റ് പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും, സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം കൂടിക്കാഴ്ചയ്ക്കായി മെയ് 23 പകൽ 11.00 മണിയ്ക്ക് വെള്ളയമ്പലം കനകനാർ അയ്യൻകാളി ഭവനിൽ സ്ഥിതിചെയ്യുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ എത്തിചേരേണ്ടതാണ്. യോഗ്യരായ അപേക്ഷകരെ അഭിമുഖത്തിലൂടെ നിയമനത്തിനായി തിരഞ്ഞെടുക്കപ്പെടും.
പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തിൽ രണ്ട് വർഷം കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ ഡിഎൻഎ ബാർകോഡിംഗിനും തടി ഫോറൻസിക്‌സിനും വേണ്ടിയുള്ള ഒരു കേന്ദ്രം സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഒരു പ്രോജക്ട് അസിസ്റ്റന്റ് താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
Qualifiacation : First class B. Sc in Biotechnology/Botany
Age Limit : 36
2023 മേയ് 23 ചൊവ്വാഴ്ച രാവിലെ 10 നു കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിൽ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.
താത്ക്കാലിക ഒഴിവ്
പനത്തടി ഗ്രാമപഞ്ചായത്തില്‍ വസ്തു നികുതി പരിഷ്‌കരണം 2023ന്റെ ഭാഗമായി കെട്ടിടങ്ങളുടെ വിവര ശേഖരണത്തിനും ഡാറ്റാ എന്‍ട്രി നടത്തുന്നതിനും ഡിപ്ലോമ സിവില്‍, ഐ.ടി.ഐ (ഡ്രാഫ്റ്റ്മാന്‍, സിവില്‍), ഐ.ടി.ഐ (സര്‍വേയ്യര്‍) യോഗ്യതയുള്ളവരെ താത്ക്കാലികമായി നിയമിക്കുന്നു.താത്പര്യമുള്ളവര്‍ മെയ് 24ന് രാവിലെ 11ന് ബയോഡാറ്റ സഹിതം പഞ്ചായത്ത് ഓഫീസില്‍ നേരിട്ട് എത്തണം. ഫോണ്‍ 0467 2227300.