India Government Free Health Insurance
ആയുഷ്മാൻ ഭാരത് മിഷന്റെ ഭാഗമായി പൊതു ചെലവിൽ 5 ലക്ഷം രൂപയുടെ ആനുകൂല്യങ്ങൾ നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതി
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഇന്ത്യയുടെ ഗ്രാമീണ പ്രദേശവാസികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്.കേന്ദ്രം ഭരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി സർക്കാർ ആരംഭിച്ച ഒരു ആരോഗ്യ സംരക്ഷണ പദ്ധതിയാണിത്. അർഹതപ്പെട്ട കരങ്ങളിലേക്ക് 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ സഹായമായി നൽകുന്നു.
രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട 20 കോടി ജനങ്ങൾക്ക് ലഭ്യമാകുന്ന പല ആനുകൂല്യങ്ങളും ആയുഷ്മാൻ ഭാരത് മിഷന്റെ ഭാഗമാണ്. ഡിജിറ്റൽ ഹെൽത്ത് റെക്കോർഡ് ഒക്കെ ഇതിന്റെ ഉദാഹരണങ്ങൾ ആണ്.
ഈ പദ്ധതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മണ്ഡവ്യ സോഷ്യൽ മീഡിയകളിൽ പങ്കുവെക്കുന്നു.
ആർക്കൊക്കെ ഈ പദ്ധതി പ്രകാരമുള്ള ആനുകൂല്യം ലഭ്യമാകും എന്നറിയാൻ pmjay.gov.in എന്ന ഔദ്യോഗിക പോർട്ടൽ സന്ദർശിക്കാവുന്നതാണ്.ആ പോർട്ടലിൽ ആവശ്യപ്പെടുന്ന അടിസ്ഥാന വിവരങ്ങൾ നൽകി "Am I Eligible" എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്താൽ നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് ഒരു OTP വരും. ആ ഡിജിറ്റ് രേഖപ്പെടുത്തിയ ശേഷം ബാക്കി വിവരങ്ങൾ കൂടി നൽകിയാൽ നിങ്ങൾ ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കാൻ അർഹരാണോ എന്നറിയാൻ സാധിക്കും. അങ്ങനെ നിങ്ങൾ ഇതിന് യോഗ്യരാണ് എങ്കിൽ അതിനാവശ്യമായ രേഖകളുടെ സോഫ്റ്റ് കോപ്പികളും മറ്റു അനുബന്ധ വിവരങ്ങളും നൽകി പദ്ധതിക്ക് അപേക്ഷ സമർപ്പിക്കാം. നിങ്ങൾ ഓഫ്‌ലൈൻ ആയി ആണ് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നതെങ്കിൽ ആയുഷ്മാൻ മിഷന്റെ പ്രാദേശിക ഓഫീസ് വഴി അപേക്ഷയും മേൽപ്പറഞ്ഞ രേഖകളും സമർപ്പിക്കാം.