Trainee Cabin Crew Walk In Interview In Kerala 2023 : എയർ ഇന്ത്യ എക്സ്പ്രസിൽ അവസരം കാബിൻ ക്രൂ തസ്തികയിലേക്ക് യോഗ്യരായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചിരിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 9 ന് മുന്നേ അപേക്ഷ സമർപ്പിക്കുക. വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
Vacancy Details
ട്രെയിനീ കാബിൻ ക്രൂ സർവീസ് തസ്തികയിൽ നിലവിലെ ഒഴിവുകൾ സംബന്ധിച്ച വിവരം ലഭ്യമല്ല. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Post Name | Vacancy |
---|---|
ട്രെയിനീ കാബിൻ ക്രൂ (Female) | പ്രതീക്ഷിത ഒഴിവുകൾ |
Age Limit Details
ട്രെയിനീ കാബിൻ ക്രൂ സർവീസ് തസ്തികയിൽ തസ്തികയിലേക്ക് 27 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.
Post Name | Age Limit |
---|---|
ട്രെയിനീ കാബിൻ ക്രൂ (Female) | ഉദ്യോഗാർഥികൾ 18-27 വയസ്സിന്റെ ഇടയിൽ ഉള്ളവരാകണം. ഫെബ്രുവരി 2023 പ്രകാരം ആണ് വയസ്സ് കണക്കാക്കുന്നത്. |
Qualification Details
വിദ്യാഭ്യാസ യോഗ്യത:
ട്രെയിനീ കാബിൻ ക്രൂ സർവീസ് തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.
Post Name | Qualfication |
---|---|
ട്രെയിനീ കാബിൻ ക്രൂ (Female) | അംഗീകൃത ബോർഡ് / യൂണിവേഴ്സിറ്റിയിൽ നിന്ന് HSC (10 +2) പൂർത്തിയായവർ. |
Physical Requirements
- ഉയരം - 157.5 സെ.മീ (2.5 സെ.മീ (1″)
- ഭാരം: ഉയരത്തിന് ആനുപാതികമാണ്. BMI- 18 മുതൽ 22 വരെ.
- തെളിഞ്ഞ നിറം, ദൃശ്യമായ ടാറ്റൂകൾ / പാടുകൾ / ഡെന്റൽ ബ്രേസറുകൾ പാടുള്ളതല്ല.
- ഹിന്ദിയിലും ഇംഗ്ലീഷിലും കൈകാര്യം ചെയാൻ അറിയണം.
- കാഴ്ച- മെച്ചപ്പെട്ട കണ്ണിൽ വിഷൻ N/5 , മോശമായ കണ്ണിൽ N/6. ഒരു കണ്ണിൽ 6/6, മറ്റൊരു കണ്ണിൽ 6/9 വിദൂര കാഴ്ച. കണ്ണട അനുവദനീയമല്ല.
- ഉദ്യോഗാർഥികൾ പൂർണമായും വാക്സിനേഷൻ എടുത്തിരിക്കണം.
- ഉദ്യോഗാർഥികൾക്ക് പാസ്‌പോർട്ട് ഉണ്ടായിരിക്കണം.
How To Apply?
ട്രെയിനീ കാബിൻ ക്രൂ ജോലി ആഗ്രഹിക്കുന്നവർ ആദ്യം ഇന്റർവ്യൂല് പങ്കെടുക്കുവാൻ രജിസ്‌ട്രേഷൻ ചെയ്യണം.ചുവടെ നല്കിയിരിന്നുന്ന രജിസ്‌ട്രേഷൻ ബട്ടൺ ക്ലിക്ക് ചെയ്താൽ രജിസ്‌ട്രേഷൻ ചെയ്യാവുന്നതാണ്. ട്രെയിനീ കാബിൻ ക്രൂ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ചുവടെ നൽകിയിട്ടുള്ള സ്ഥലത്ത് നേരിട്ട് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.
- വാക് ഇൻ ഇന്റർവ്യൂ തിയതി - 9.02.2023 (9 ഫെബ്രുവരി 2023)
- ധരിക്കേണ്ട വസ്ത്രം - വെസ്റ്റേൺ ഫോർമൽ വസ്ത്രം.
- ഫോൺ : 0471 711 1333
- ഇന്റർവ്യൂ സമയം : 9 AM-11 AM