കോട്ടയം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ 105 പാരാ ലീഗൽ വോളണ്ടിയർമാരെ നിയമിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 5 ന് മുന്നേ അപേക്ഷ സമർപ്പിക്കുക. വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
Vacancy Details
പാരാ ലീഗൽ വോളണ്ടിയർ തസ്തികയിൽ നിലവിൽ 105 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Post Name | Vacancy |
---|---|
പാരാ ലീഗൽ വോളണ്ടിയർ | 105 |
Salary Details
പാരാ ലീഗൽ വോളണ്ടിയർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപെടുന്നവർക്ക് ലഭിക്കുന്ന ശമ്പളം സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Post Name | Salary |
---|---|
പാരാ ലീഗൽ വോളണ്ടിയർ | പ്രതിദിനം 750 രൂപ ഓണറേറിയം ലഭിക്കും |
Age Limit Details
പാരാ ലീഗൽ വോളണ്ടിയർ തസ്തികയിൽ തസ്തികയിലേക്ക് 65 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം
Post Name | Age Limit |
---|---|
പാരാ ലീഗൽ വോളണ്ടിയർ | 25 വയസിനും 65 വയസിനും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം 18 വയസിന് മുകളിൽ പ്രായമുള്ള നിയമവിദ്യാർത്ഥികൾക്കും അപേക്ഷിക്കാം |
Qualification Details
വിദ്യാഭ്യാസ യോഗ്യത:
പാരാ ലീഗൽ വോളണ്ടിയർ തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.
Post Name | Qualification |
---|---|
പാരാ ലീഗൽ വോളണ്ടിയർ | പത്താം ക്ലാസ് വിജയം |
How To Apply?
സെക്രട്ടറി, കോട്ടയം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, മുട്ടമ്പലം പി.ഒ എന്ന വിലാസത്തിൽ ഫെബ്രുവരി 5 ന് മുന്നേ അപേക്ഷ സമർപ്പിക്കണം. അപ്ലിക്കേഷൻ ഫോം ചുവടെ നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0481 2572422