പട്ടികവർഗ വികസന വകുപ്പിൽ ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ നിലവിലുള്ള ഒരു ഒഴിവിലേക്ക് നിയമനത്തിനായി നിശ്ചിത വിദ്യാഭ്യാസ യോഗ്യതയുള്ള പട്ടികവർഗ വിഭാഗത്തിൽപ്പെട്ട യുവതീ യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഡിസംബർ 10 ന് മുന്നേ അപേക്ഷ സമർപ്പിക്കുക .വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
Vacancy Details
ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ഒഴിവുകൾ സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Post Name | Vacancies |
---|---|
ഡാറ്റാ എൻട്രി ഓപ്പറേറ്റർ | 1 |
Age Limit Details
മേൽ പറഞ്ഞ തസ്തികയിലേക്ക് 35 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. സംവരണ വിഭാഗങ്ങൾക്ക് ചട്ടപ്രകാരമുള്ള വയസിളവ് അനുവദനീയമാണ്.
Post Name | Age Limit |
---|---|
ഡാറ്റാ എൻട്രി ഓപ്പറേറ്റർ | 21-35 വയസ്സ് |
Salary Details
ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപെടുന്നവർക്ക് ലഭിക്കുന്ന ശമ്പളം സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Post Name | Salary |
---|---|
ഡാറ്റാ എൻട്രി ഓപ്പറേറ്റർ | ശമ്പളം സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല |
Educational Qualification Details
വിദ്യാഭ്യാസ യോഗ്യത:
ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.
Post Name | Qulfication |
---|---|
ഡാറ്റാ എൻട്രി ഓപ്പറേറ്റർ | ബിരുദവും ഗവൺമെന്റ് അംഗീകൃത പി.ജി.ഡി.സി.എ അല്ലെങ്കിൽ ഡി.സി.എ യോഗ്യതയുമുണ്ടായിരിക്കണം. |
നിയമന രീതി : നിയമനം പട്ടികവർഗ വികസന വകുപ്പ് ആസ്ഥാനകാര്യാലയത്തിൽ (തിരുവനന്തപുരം) ആയിരിക്കും. നിയമനം തികച്ചും താൽക്കാലികവും മൂന്നു മാസ കാലയളിവിലേക്കും മാത്രമായിരിക്കും.
തെരഞ്ഞെടുപ്പ് രീതി : അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം, പ്രവൃത്തി പരിചയമുള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന ലഭിക്കും.
How To Apply For Data Entry Job ? എങ്ങനെ അപേക്ഷ സമർപ്പിക്കാം?
നിശ്ചിത മാതൃകയിലുള്ള അപേക്ഷയിൽ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അപേക്ഷ ഡയറക്ടർ, പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടറുടെ കാര്യാലയം, നാലാം നില, വികാസ് ഭവൻ, തിരുവനന്തപുരം - 695 033 എന്ന വിലാസത്തിൽ സമർപ്പിക്കണം.
Official Notification | Click Here |