Temporary Jobs In Kerala
ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്
പാറശ്ശാല താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി പാറശ്ശാലയിലെ AK, KASP, Medicep പദ്ധതികളിൽ ഒഴിവുള്ള ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരുടെ താല്ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത : പ്ലസ് ടു/ പി.ഡി.സി, സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള ഡി.സി.എ/ തത്തുല്ല്യ കമ്പ്യൂട്ടർ പരിജ്ഞാനം.അപേക്ഷകർ പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുൾപ്പെടുന്നവരാകണം.
ഡിസംബർ 12 വൈകിട്ട് അഞ്ചിന് മുൻപ് അപേക്ഷകൾ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഓഫിസുമായി ബന്ധപ്പെടുക. ഫോൺ: 0471- 2202266.
ലൈബ്രേറിയന്‍ നിയമനം
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നിലമ്പൂര്‍ വെളിയന്തോട് ഇന്ദിരാഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ലൈബ്രേറിയനെ നിയമിക്കുന്നു.
യോഗ്യത : ലൈബ്രറി സയന്‍സില്‍ ബിരുദവും കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറിയില്‍ കുറഞ്ഞത് 3 വര്‍ഷത്തെ പ്രവൃത്തി പരിചയം.
പ്രതിമാസം 22,000 രൂപയാണ് ഹോണറേറിയം. നിയമനം ലഭിക്കുന്നവര്‍ ശനിയാഴ്ച ഉള്‍പ്പെടെ ഹോസ്റ്റലില്‍ താമസിച്ച് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കണം.
നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവൃത്തിപരിചയം, ജാതി എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 8 ന് രാവിലെ 10 ന് സ്‌കൂള്‍ ഓഫീസില്‍ വാക് ഇന്‍ ഇന്റര്‍വ്യൂവിനും സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്കുമായി എത്തണം. ഫോണ്‍ : 9496127963, 9947299075.
ബോക്‌സിംഗ് ഹെഡ് കോച്ച് ഒഴിവ്
തിരുവനന്തപുരം ജി.വി.രാജ സ്‌പോർട്‌സ് സ്‌കൂളിലെ ഖേലോ ഇന്ത്യ സ്‌റ്റേറ്റ് എക്‌സലൻസ് സെന്ററിൽ ബോക്‌സിംഗ് - ഹെഡ് കോച്ചിന്റെ നിലവിലുള്ള ഒരു ഒഴിവിലേക്ക് ഒരു വർഷത്തെ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
സ്‌പോർട്‌സ് അതോറിറ്റിയുടെ മാനദണ്ഡപ്രകാരം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 15. കൂടുതൽവിവരങ്ങൾക്കും അപേക്ഷാഫോമിനും: www.gvrssportsschool.org.
ആയ തസ്തികയിൽ അപേക്ഷിക്കാം
കേരള സർക്കാർ സാംസ്കാരികവകുപ്പ് സ്ഥാപനമായ ഗുരു ഗോപിനാഥ് നടനഗ്രാമത്തിലേക്ക് ആയ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത : 10-ാം ക്ലാസ്സ്. ആയയുടെ പ്രവർത്തി പരിചയം, കുട്ടികൾക്ക് ക്രാഫ്റ്റ് മേക്കിങ് അറിയുന്നവർ, മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകൾ കൈകാര്യം ചെയ്യാൻ അറിയുന്നവർ, എന്നിവർക്ക് മുൻഗണന.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 10.
കൂടുതൽ വിവരങ്ങൾക്ക് ഗുരുഗോപിനാഥ് നടനഗ്രാമം, വട്ടിയൂർക്കാവ്, തിരുവനന്തപുരം എന്ന വിലാസത്തിലോ [email protected] എന്ന മെയിലിലോ, ബന്ധപ്പെടേണ്ടതാണ്. ഫോൺ - 0471-2364771.
യോഗ ട്രെയിനര്‍ ഒഴിവ്
കോങ്ങാട് ഗവ ഹോമിയോ ഡിസ്‌പെന്‍സറിയില്‍ നാഷണല്‍ ആയുഷ് മിഷന്‍ മുഖേനയുള്ള യോഗ ട്രെയിനറുടെ (താത്ക്കാലിക) കരാര്‍ നിയമനത്തോടനുബന്ധിച്ച് ഡിസംബര്‍ 13ന് ഉച്ചയ്ക്ക് രണ്ടിന് ഡിസ്‌പെന്‍സറിയില്‍ കൂടിക്കാഴ്ച നടക്കും.
യോഗ്യത : അംഗീകൃത സര്‍വകലാശാലയുടെ ഒരു വര്‍ഷ സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ കോഴ്‌സ്/പി.ജി ഡിപ്ലോമ ഇന്‍ യോഗ.
ഫോണ്‍: 0491 2845040, 9447803575
കോഴിക്കോട് ഗവ. ലോ കോളേജിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്
കോഴിക്കോട് ഗവ. ലോ കോളേജിൽ 2022-23 അധ്യയന വർഷത്തിൽ മാനേജ്മെന്റ് വിഷയത്തിൽ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നതിന് കൂടിക്കാഴ്ച നടത്തും.
യോഗ്യത : മാനേജ്മെന്റിൽ 55 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബിരുദാനന്തരബിരുദവും നെറ്റു.നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. യുജിസി റെഗുലേഷൻ ആക്ട് അനുസരിച്ചാണ് നിയമനം.
കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ ഡിസംബർ 8ന് രാവിലെ 10.30ന് കോളേജ് പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ചയ്ക്കെത്തണം.
ഫിസിക്കൽ എജ്യൂക്കേഷൻ ടീച്ചർ ഒഴിവ്
സർക്കാർ സ്വയംഭരണ സ്ഥാപനമായ സി.എച്ച്. മുഹമ്മദ്കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചാലഞ്ചഡ്-ൽ ഒഴിവുള്ള ഫിസിക്കൽ എജ്യൂക്കേഷൻ ടീച്ചർ ഒഴിവിലേക്ക് നിയമനം നടത്തുന്നു.
ബാചലർ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ യോഗ്യതയുണ്ടായിരിക്കണം.ബന്ധപ്പെട്ട മേഖലയിലെ പ്രവൃത്തി പരിചയം അഭികാമ്യം.
താല്പര്യമുള്ള ഉദ്യോഗാർഥികൾ ഡിസംബർ 14 ന് വൈകിട്ട് അഞ്ചിനകം അപേക്ഷ നൽകണം.
വിലാസം : ദി ഡയറക്ടർ, സി.എച്ച്. മുഹമ്മദ്കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചാലഞ്ചഡ്, പാങ്ങപ്പാറ പി.ഒ, തിരുവനന്തപുരം - 695 581.
കൂടുതൽ വിവരങ്ങൾക്ക്: www.tvm.simc.in. ഫോൺ: 0471 2418524, 9249432201.
പ്രോജക്ട് അസോസിയേറ്റ്
കേരള വന ഗവേഷണ സ്ഥാപനത്തിൽ മൂന്ന് വർഷം കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ കണ്ണാടിപ്പായ സ്‌പെഷ്യൽ ബാംബൂ വെയ്‌വ്ഡ് മാറ്റ് പ്രോഡക്റ്റ്- സയന്‌റിഫിക്, ടെക്‌നിക്കൽ ആൻഡ് മാർക്കറ്റിംഗ് ഇന്റർവെൻഷൻ ഫോർ ട്രൈബൽ എംപവർമെന്റിൽ ഒരു പ്രോജക്ട് അസോസിയേറ്റ് താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിനായി ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ വെബ്‌സൈറ്റ് (www.kfri.res.in) സന്ദർശിക്കുക.For More Details Click Here
ആർ.സി.സിയിൽ അപ്രന്റീസ് നിയമനം
റീജിയണൽ ക്യാൻസർ സെന്ററിൽ മെക്കാനിക്കൽ എൻജീനിയറിങ് ആൻഡ് ഇലക്ട്രോണിക്സ് എൻജിനീറിങ് അപ്രന്റിസുകളുടെ നിയമനത്തിന് ഡിസംബർ 5 ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. വിശദവിവരങ്ങൾ www.rcctvm.gov.in ൽ ലഭ്യമാണ്.
അസിസ്റ്റന്റ് പ്രൊഫസർ കരാർ നിയമനം
കണ്ണൂർ ഗവ: ആയുർവേദ കോളേജിലെ പ്രസൂതിതന്ത്ര ആൻഡ് സ്ത്രീരോഗ വകുപ്പിൽ ഒഴിവ് വരുന്ന അധ്യാപക തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ ആയി നിയമനം നടത്തുന്നതിന് ഡിസംബർ 12നു രാവിലെ 11നു കണ്ണൂർ ഗവ: ആയുർവേദ കോളേജിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.
ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത.
പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപകർപ്പുകളും, ആധാർകാർഡ്, പാൻ കാർഡ് എന്നിവയുടെ പകർപ്പുകളും, ബയോഡേറ്റയും സഹിതം കൃത്യസമയത്ത് ഹാജരാക്കേണ്ടതാണ്.
നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസ 57,525 രൂപ സമാഹൃത വേതനമായി ലഭിക്കും. നിയമനം ഒരു വർഷത്തേക്കോ സ്ഥിര നിയമനം നടക്കുന്നത് വരെയോ ഏതാണോ ആദ്യം അത് വരെയായിരിക്കും.
ഡോക്യൂമെന്റ് ട്രാൻസ്‌ലേറ്റർ
തൃപ്പുണിത്തുറ സർക്കാർ സംസ്കൃത കോളജിൽ ഹെറിറ്റേജ് ഡോക്യൂമെന്റ് ട്രാൻസ്‌ലേറ്റർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ 90 ദിവസത്തേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത : സംസ്കൃതം ബിരുദാനന്തര ബിരുദം.വിവിധ ലിപികൾ വായിക്കുവാനും എഴുതുവാനുമുള്ള അറിവ്, പൗരാണിക രേഖകളുടെ സംരക്ഷണത്തിലുള്ള പ്രാവീണ്യം, താളിയോലകളുടെ സംരക്ഷണത്തിലും പകർത്തെഴുത്തിലുമുള്ള പരിചയം, കയ്യക്ഷരം നല്ലതായിരിക്കണം തുടങ്ങിയവ അഭിലഷണീയം.
താത്പര്യമുള്ളവർ ഡിസംബർ 6ന് രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകളുമായി പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം.