തിരുവനന്തപുരം ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനതലങ്ങളിലുള്ള കുടുംബശ്രീ സി.ഡി.എസ്. ഭരണസമിതിയിൽ അമ്പൂരി കുടുംബശ്രീ സി.ഡി.എസ്. അക്കൗണ്ടന്റ് തസ്തികയിൽ തസ്തികയിൽ തെരഞ്ഞെടുക്കുന്നതിന് അയൽക്കൂട്ട അംഗം ഓക്സിലറി ഗ്രൂപ്പ് അംഗം താഴെപ്പറയുന്ന യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഡിസംബർ 12 ന് മുന്നേ അപേക്ഷ സമർപ്പിക്കുക .വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
Kudumbashree Accountant Recruitment 2022
Vacancy Details
കുടുംബ ശ്രീയിൽ അക്കൗണ്ടന്റ് തസ്തികയിൽ ഒഴിവുകൾ സംബന്ധിച്ച വിവരങ്ങൾ നിലവിൽ ലഭ്യമല്ല. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Post Name | Vacancies |
---|---|
അക്കൗണ്ടന്റ് | Various |
Age Limit Details
മേൽ പറഞ്ഞ തസ്തികയിലേക്ക് 35 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. സംവരണ വിഭാഗങ്ങൾക്ക് ചട്ടപ്രകാരമുള്ള വയസിളവ് അനുവദനീയമാണ്.
Post Name | Age Limit |
---|---|
അക്കൗണ്ടന്റ് | 20 നും 35 നും മദ്ധ്യേ (വിജ്ഞാപന തീയതിയായ 2022 ഒക്ടോബർ 28 ന്). നിലവിൽ കുടുംബശ്രീ സി.ഡി.എസുകളിൽ അക്കൗണ്ടന്റായി പ്രവർത്തിച്ചവർക്ക് (കരാർ/ദിവസവേതനം) 45 വയസ്സ് വരെ അപേക്ഷിക്കാവുന്നതാണ്. |
Salary Details
അക്കൗണ്ടന്റ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപെടുന്നവർക്ക് ലഭിക്കുന്ന ശമ്പളം സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Name of posts | Salary |
---|---|
അക്കൗണ്ടന്റ് | Rs.12000/- രൂപയാണ് ലഭിക്കുക. |
Educational Qualification Details
വിദ്യാഭ്യാസ യോഗ്യത:
അക്കൗണ്ടന്റ് തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.
- അപേക്ഷക അപേക്ഷ സമർപ്പിക്കുന്ന ജില്ലയിൽ താമസിക്കുന്ന വ്യക്തിയായിരിക്കണം എന്നാൽ നിലവിൽ മറ്റു ജില്ലകളിൽ സി.ഡി.എസ്. അക്കൗണ്ടന്റായി സേവനമനുഷ്ഠിക്കുന്നവർക്ക് ഈ നിബന്ധന ബാധകമല്ല. വ്യക്തി ബന്ധപ്പെട്ട ജില്ലാമിഷൻ കോ-ഓർഡിനേറ്ററിൽ നിന്നും ശുപാർശ കത്ത് സമർപ്പിക്കേണ്ടതാണ്.
- അപേക്ഷക കുടുംബശ്രീ അയൽക്കൂട്ടത്തിലെ അംഗമോ ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം.ആശ്രയ കുടുംബാംഗം /ഭിന്നശേഷി വിഭാഗം എന്നിവർക്ക് മുൻഗണന നൽകുന്നതാണ്.
- അംഗീകൃത സർവ്വകലാശാലയിൽ നിന്ന് ബി.കോം ബിരുദവും ടാലി യോഗ്യതയും ഉണ്ടായിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനം (എം.എസ്. ഓഫീസ്, ഇന്റർനെറ്റ് ആപ്ലിക്കേഷൻസ്) ഉണ്ടായിരിക്കണം.
Selection Process
തെരഞ്ഞെടുപ്പ് രീതി : ഒരു വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിൽ : എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിൽ.
How To Apply For Kudumbashree Accountant Recruitment 2022?
- അപ്ലിക്കേഷൻ ഫോം ചുവടെ നല്കിയിട്ടുണ്ട്.ഡൗൺലോഡ് ചെയ്യുക.
- അക്കൗണ്ടന്റ് ഉദ്യോഗാർത്ഥി അപേക്ഷ ഫോറം പൂരിപ്പിച്ച് നിർദ്ദിഷ്ട സ്ഥലത്ത് ബന്ധപ്പെട്ട അയൽക്കൂട്ടത്തിന്റെ സെക്രട്ടറി പ്രസിഡന്റ് സാക്ഷ്യപ്പെടുത്തിയ ശേഷം, എ.ഡി.എസ്. ചെയർപേഴ്സന്റെ സെക്രട്ടറിയുടെ സാക്ഷ്യപ്പെടുത്തൽ വാങ്ങി, സി.ഡി.എസ്. ചെയർപേഴ്സന്റെ/സെക്രട്ടറിയുടെ മേലൊപ്പോടുകൂടി കുടുംബശ്രീ ജില്ലാമിഷൻ കോ-ഓർഡിനേറ്റർക്ക് നേരിട്ടോ തപാൽ മുഖേനയോ 12/12/2022 ന് വൈകുന്നേരം 5.00 മണിക്ക് മുമ്പായി സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കുന്ന കവറിനു മുകളിൽ കുടുംബശ്രീ സി.ഡി.എസ്. അക്കൗണ്ടന്റ് ഒഴിവിലേയ്ക്കുള്ള അപേക്ഷ എന്ന് രേഖപ്പെടുത്തിയിരിക്കണം.
- അപേക്ഷ അയയ്ക്കേണ്ട മേൽവിലാസം : ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ കുടുംബശ്രീ ജില്ലാ മിഷൻ ജില്ലാ പഞ്ചായത്തിന്റെ രണ്ടാം നില പട്ടം പാലസ് പി ഒ, തിരുവനന്തപുരം ഫോൺ നമ്പർ : 0471 - 2447552
ശ്രദ്ധിക്കുക
- ഭാഗികമായി പൂരിപ്പിച്ച അവ്യക്തമായി പൂരിപ്പിച്ച അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതാണ്.
- പരീക്ഷാഫീസായി ജില്ലാമിഷൻ കോ-ഓർഡിനേറ്റർ, തിരുവനന്തപുരം ജില്ലയുടെ പേരിൽ മാറാവുന്ന 200/- രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.
- പുരിപ്പിച്ച തെളിയിക്കുന്ന അപേക്ഷക്കൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ സർട്ടിഫിക്കറ്റ്, ആശ്രയ കുടുംബാംഗം/ഭിന്നശേഷി ട്രാൻസ്ജെന്റർ/എസ്.സി./എസ്.റ്റി, എന്നിവ തെളിയിക്കുന്ന രേഖകൾ, ഫോട്ടോ അടങ്ങിയ അഡ്രസ്സ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഡിമാന്റ് ഡ്രാഫ്റ്റും ഉള്ളടക്കം ചെയ്യേണ്ടതാണ്.
- യാതൊരു കാരണവശാലും അസൽ സർട്ടിഫിക്കറ്റുകൾ അപേക്ഷയോടപ്പം സമർപ്പിക്കേണ്ടതില്ല.
Official Notification | Click Here |
Application Form | Click Here |