നമസ്കാരം,
Kerala Job Alert ലേക്ക് സ്വാഗതം!

ടൂറിസം വകുപ്പിൽ ജോലി നേടാം - Kerala Tourism Eco Lodge Recruitment 2022 - Waiters, Housekeeping Staffs, Kitchen Matty and Cook Vacancies

Kerala Tourism Eco Lodge Recruitment 2022,Kerala Tourism Eco Lodge Recruitment Notification 2022,Kerala Tourism Eco Lodge Notification 2022

ടൂറിസം വകുപ്പിൽ ജോലി നേടാം. വെയിറ്റർ, ഹൗസ് കീപ്പിംഗ് സ്റ്റാഫ്, കുക്ക് തുടങ്ങിയ ഒഴിവുകളിലേക്ക് ആണ് വിജ്ഞാപനം.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഡിസംബർ 8 ന് മുന്നേ അപേക്ഷ സമർപ്പിക്കുക .വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

Kerala Tourism Eco Lodge Recruitment 2022 -  Waiters, Housekeeping Staffs, Kitchen Matty and Cook Vacancies

Kerala Tourism Eco Lodge Recruitment 2022

Kerala Tourism Eco Lodge Recruitment 2022 Notification Details
Organization Name Kerala Tourism Department
Job Type Kerala Government
Recruitment Type Temporary Recruitment
Advt No N/A
Post Name Waiters, Housekeeping Staffs, Kitchen Matty and Cook
Total Vacancy 10
Salary Rs.15,000 – 20,000
Apply Mode Offline (By Postal)
Last date for submission of application 8th December 2022

Vacancy Details

വെയിറ്റർ, ഹൗസ് കീപ്പിംഗ് സ്റ്റാഫ്, കുക്ക് തസ്തികയിൽ 10 ഒഴിവുകൾ നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

Post Name Eco Lodge Idukki Eco Lodge Peerumedu
Waiters 2 2
Housekeeping Staffs 1 1
Kitchen Matty 1 1
Cook 1 1
Total 5 5

Age Limit Details

മേൽ പറഞ്ഞ തസ്തികയിലേക്ക് 18 - 35 വയസിനും ഇടയിലുള്ള ഉദ്യോഗർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം. സംവരണ വിഭാഗങ്ങൾക്ക് ചട്ടപ്രകാരമുള്ള വയസിളവ് അനുവദനീയമാണ്.

Post Name Age Limit
Waiters 18 - 35 വയസിനും ഇടയിൽ
Housekeeping Staffs
Kitchen Matty
Cook
മറ്റ് പിന്നോക്ക വിഭാഗത്തിൽപ്പെട്ടവർക്കും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽ നിയമാനുസൃത വയസ്സിളവ് ഉണ്ടായിരിക്കും.

Educational Qualification Details

വിദ്യാഭ്യാസ യോഗ്യത:

വെയിറ്റർ, ഹൗസ് കീപ്പിംഗ് സ്റ്റാഫ്, കുക്ക് തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.

വെയിറ്റേഴ്സ്

  1. പ്രീ ഡിഗ്രി / 10+2 പാസായിരിക്കണം.
  2. കേരള സർക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഒരു വർഷത്തെ ഫുഡ് & ബീവറേജ്സ് സർവീസ് ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് വിജയിച്ചിരിക്കണം. അല്ലെങ്കിൽ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് & കാറ്ററിംഗ് ടെക്നോളജിയിൽ നിന്നും ഫുഡ് & ബീവറേജ്സ് സർവീസിൽ ഒരു വർഷ ഡിപ്ലോമ വിജയിച്ചിരിക്കണം.
  3. 2 സ്റ്റാർ ക്ലാസിഫിക്കേഷനോ അതിനു മുകളിലുള്ള ആയ ഹോട്ടലുകളിൽ വെയ്റ്റർ/ ബട്ട്ലർ/ ക്യാപ്റ്റൻ ആയി കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയം

ഹൗസ് കീപ്പിങ് സ്റ്റാഫ്

  1. SSLC അല്ലെങ്കിൽ തത്തുല്യ യോഗ്യത
  2. കേരള സർക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇന്സ്റ്റിറ്റ്യൂട്ടിൽ നിന്നും ഹോട്ടൽ അക്കൊമൊഡേഷൻ ഓപ്പറേഷനിൽ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് കോഴ്സ് പാസായിരിക്കണം അല്ലെങ്കിൽ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് & കാറ്ററിംഗ് ടെക്നോളജിയിൽ നിന്നും ഹോട്ടൽ അക്കൊമൊഡേഷൻ ഓപ്പറേഷനിൽ ഡിപ്ലോമയോ പി.ജി ഡിപ്ലോമയോ വിജയിച്ചിരിക്കണം.
  3. 2 സ്റ്റാർ ക്ലാസിഫിക്കേഷനോ അതിനു മുകളിലുള്ളതോ ആയ ഹോട്ടലുകളിൽ ഹൗസ് കീപ്പിങ്ങിൽ 6 മാസത്തെ പ്രവൃത്തി പരിചയം

കുക്ക്

  1. SSLC അല്ലെങ്കിൽ തത്തുല്യ യോഗ്യത
  2. കേരള സർക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ അല്ലെങ്കിൽ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് & കാറ്ററിംഗ് ടെക്നോളജിയിൽ നിന്നോ ഒരു വർഷത്തെ ഫുഡ് പ്രൊഡക്ഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് & കാറ്ററിംഗ് ടെക്നോളജിയിൽ നിന്ന് കുക്കറി/ ഫുഡ് പ്രൊഡക്ഷനിൽ ഒരു വർഷത്തെ ഡിപ്ലോമ
  3. 2 സ്റ്റാർ ക്ലാസിഫിക്കേഷനോ അതിനു മുകളിലുള്ളതോ ആയ ഹോട്ടലുകളിൽ കുക്ക്/ അസിസ്റ്റന്റ് കുക്ക് ആയി കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയം.

കിച്ചൻമേട്ടി

  1. SSLC അല്ലെങ്കിൽ തത്തുല്യ യോഗ്യത
  2. കേരള സർക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഒരു വർഷത്തെ ഫുഡ് പ്രൊഡക്ഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ്
  3. 2 സ്റ്റാർ ക്ലാസിഫിക്കേഷനോ അതിനു മുകളിലുള്ളതോ ആയ ഹോട്ടലുകളിൽ കുക്ക് അസിസ്റ്റന്റ് കുക്ക് ആയി കുറഞ്ഞത് 1 വർഷത്തെ പ്രവൃത്തി പരിചയം.

How To Apply For Kerala Tourism Eco Lodge Recruitment 2022?

അപ്ലിക്കേഷൻ ഫോം ഡൗൺലോഡ് ചെയ്യുക. അപ്ലിക്കേഷൻ ഫോം ചുവടെ നല്കിയിട്ടുണ്ട് (നോട്ടിഫിക്കേഷൻറെ അവസാന പേജിൽ ആണ് അപ്ലിക്കേഷൻ ഫോം). ശേഷം 'The Regional Joint Director, Office of the Regional Joint Director, First Floor, Boat Jetty Complex, Ernakualam - 682011' എന്ന മേൽവിലാസത്തിൽ അയക്കേണ്ടതാണ് വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന രേഖകളുടെ കോപ്പികൾ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.

നിബന്ധനകൾ

  1. മേൽ പറഞ്ഞ തസ്തികകളിലേക്കുള്ള നിയമനം പരമാവധി ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ താൽകാലിക നിയമനമായിരിക്കും.
  2. ഉദ്യോഗർത്ഥികളെ തിരഞ്ഞെടുക്കുന്നത് യോഗ്യതയുടെ അടിസ്ഥാനത്തിൽ എഴുത്ത് പരീക്ഷ സ്കിൽ ടെസ്റ്റ് / ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും .
  3. തിരഞ്ഞെടുക്കുന്ന ജീവനക്കാർക്ക് ദിവസവേതനാടിസ്ഥാനത്തിൽ അതാത് സമയത്തെ സർക്കാർ ഉത്തരവിൻ പ്രകാരം ക്ലാസ് IV ജീവനക്കാർക്ക് നൽകുന്ന തുക വേതനമായി ലഭിക്കും. നിലവിൽ പ്രതിദിന വേതനം - 660 /-
  4. അപേക്ഷകർ അതാത് തസ്തികയിലേക്ക് യോഗ്യതയുണ്ടെന്ന് സ്വയം ഉറപ്പുവരുത്തേണ്ടതാണ്.
  5. അപേക്ഷകൾ https://www.keralatourism.org/recruitments എന്ന വെബ് സൈറ്റിൽ ഡൌൺലോഡ് ചെയ്ത് 'The Regional Joint Director, Office of the Regional Joint Director, First Floor, Boat Jetty Complex, Ernakualam - 682011' എന്ന മേൽവിലാസത്തിൽ അയക്കേണ്ടതാണ് വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന രേഖകളുടെ കോപ്പികൾ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.
  6. എഴുത്ത് പരീക്ഷ / സ്കിൽ ടെസ്റ്റ് / ഇന്റർവ്യൂ എന്നിവയ്ക്ക് സ്വന്തം ചിലവിൽ ഹാജരാക്കേണ്ടതാണ്.
  7. നിയമനം സംബന്ധിച്ച് ടൂറിസം വകുപ്പ് ഡയറക്ടറുടെ തീരുമാനം അന്തിമമായിരിക്കും.
അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ നൽകിയിരിക്കുന്ന ഔദോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക.
Official Notification Click Here
Application Form Click Here
തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യൂ

Getting Info...

Post a Comment

Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.