Kerala Devaswom Recruitment 2022 : കേരള ദേവസ്വം ബോർഡ് പാർട്ട് ടൈം സ്വീപ്പർ, നഴ്സിംഗ് അസിസ്റ്റന്റ്, ഡ്രാഫ്റ്റ്സ്മാൻ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണയിച്ചു.77 ഒഴിവുലേക്കാണ് നിയമനം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 14 ന് മുൻപ് അപേക്ഷ സമർപ്പിക്കണം.വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
Kerala Devaswom Board Recruitment 2022 Details
Kerala Devaswom Board Notification 2022 Details | |
---|---|
Organization Name | Kerala Devaswom Board |
Job Type | Kerala Govenment |
Recruitment Type | Direct Recruitment |
Advt No | 107/R2/2022/KDRB |
Post Name | Watcher, Part Time Sweeper, Nursing Assistant , Draughtsman and others |
Vacancies | 77 |
Salary | Rs.19,900 – 79,000/- |
Apply Mode | Online |
Last Date To Submit Application | 14th November 2022 |
Vacancy Details
പാർട്ട് ടൈം സ്വീപ്പർ, നഴ്സിംഗ് അസിസ്റ്റന്റ്, ഡ്രാഫ്റ്റ്സ്മാൻ തസ്തികകളിലാണ് ഒഴിവുകൾ നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു. ദേവസ്വം ബോർഡ്ന്‍റെ അറിയിപ്പ് അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു.
Category Number | Post Name | Vacancy |
---|---|---|
Category No. 14/2022 | Draughtsman Gr. I (Civil) | 2 |
Category No. 15/2022 | Draughtsman Gr. II (Civil) | 2 |
Category No. 16/2022 | Lab Technician | 1 |
Category No. 17/2022 | Nursing Assistant (Male) | 3 |
Category No. 18/2022 | Nursing Assistant (Female) | 2 |
Category No. 19/2022 | Mahout | 10 |
Category No. 20/2022 | Ashtapadi Singer (Temple) | 1 |
Category No. 21/2022 | Nadaswaram Player | 1 |
Category No. 22/2022 | Maddalam Player | 1 |
Category No. 23/2022 | Part-Time Sweeper | 3 |
Category No. 24/2022 | Watcher | 50 |
Category No. 25/2022 | Random Anasevukam | 1 |
Salary Details
പാർട്ട് ടൈം സ്വീപ്പർ, നഴ്സിംഗ് അസിസ്റ്റന്റ്, ഡ്രാഫ്റ്റ്സ്മാൻ തസ്തികയിലേക്ക് തിരഞ്ഞെടുക്കപെടുന്നവർക്ക് ലഭിക്കുന്ന മാസ ശമ്പളം സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Post Name | Salary |
---|---|
Draughtsman Gr. I (Civil) | Rs. 37400 – 79000 |
Draughtsman Gr. II (Civil) | Rs. 31100 – 66800 |
Lab Technician | Pay – 31100 – 66800 |
Nursing Assistant (Male) | Pay – 23700 – 52600 |
Nursing Assistant (Female) | Pay – 23700 – 52600 |
Mahout | Rs. 24400 – 55200 |
Ashtapadi Singer (Temple) | Rs. 19000 – 43600 |
Nadaswaram Player | Rs. 19000 – 43600 |
Maddalam Player | Rs. 19000 – 43600 |
Part-Time Sweeper | Rs. 13000 – 21080 |
Watcher | Rs. 16500 – 35700 |
Random Anasevukam | Rs. 7000-8500 |
Age Limit Details
പാർട്ട് ടൈം സ്വീപ്പർ, നഴ്സിംഗ് അസിസ്റ്റന്റ്, ഡ്രാഫ്റ്റ്സ്മാൻ ഒഴിവുകളിലേക്ക് അപേക്ഷ സമർപ്പിക്കേണ്ട പ്രായപരിധി സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Category Number | Age Limit |
---|---|
Category No. 14/2022, 15/2022, 19/2022, 20/2022, 21/2022, 22/2022 | 20 നും 36 നും ഇടയിൽ (01.01.2002 നും 02.01.1986 നും ഇടയിൽ) |
Category Nos. 16/2022, 17/2022, 18/2022, 24/2022 | 20 നും 36 നും ഇടയിൽ (01.01.2004 നും 02.01.1986 നും ഇടയിൽ) |
Category No. 23/2022 – | 18 നും 50 നും ഇടയിൽ (c01.01.2004 നും 02.01.1972 നും ഇടയിൽ) |
Educational Qualification Details
വിദ്യാഭ്യാസ യോഗ്യത:
ദേവസ്വം ബോർഡ് അപേക്ഷ ക്ഷണിച്ച പാർട്ട് ടൈം സ്വീപ്പർ, നഴ്സിംഗ് അസിസ്റ്റന്റ്, ഡ്രാഫ്റ്റ്സ്മാൻ എന്നി തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.
Post Name | Qualification |
---|---|
Draughtsman Gr. I (Civil) | കേരള സർക്കാർ അംഗീകരിച്ച സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യ യോഗ്യത. |
Draughtsman Gr. II (Civil) | |
Lab Technician | (1) ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയിൽ 50% മാർക്കോടെ അല്ലെങ്കിൽ തത്തുല്യ യോഗ്യതയോടെ ഓപ്ഷണൽ വിഷയങ്ങളായി പ്രീ-ഡിഗ്രിയിൽ വിജയിക്കുക, (2) ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ (കേരള ഗവൺമെന്റ്) നൽകുന്ന രണ്ട് വർഷത്തെ എംഎൽടി കോഴ്‌സിലെ ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യ യോഗ്യത, (3)കേരള പാരാ മെഡിക്കൽ കൗൺസിലിൽ രജിസ്‌ട്രേഷൻ. |
Nursing Assistant (Male) | (1)സ്റ്റാൻഡേർഡ് VII അല്ലെങ്കിൽ തത്തുല്യ യോഗ്യത, (2) കുറഞ്ഞത് 50 കിടക്കകളുള്ള ഒരു സർക്കാർ/അർദ്ധ സർക്കാർ അല്ലെങ്കിൽ സ്വകാര്യ സ്ഥാപനത്തിൽ നിന്ന് നഴ്സിംഗ് അസിസ്റ്റന്റായി രണ്ട് വർഷത്തെ പരിചയം.. |
Nursing Assistant (Female) | |
Mahout | (1) മലയാളം എഴുതാനും വായിക്കാനുമുള്ള കഴിവ് (2) പാപ്പാനായോ ആനകളെ പരിശീലിപ്പിക്കുന്നതിലോ രണ്ട് വർഷത്തെ പരിചയം. |
Ashtapadi Singer (Temple) | (1) മലയാളം എഴുതാനും വായിക്കാനുമുള്ള കഴിവ് (2)ഗുരുവായൂർ ദേവസ്വം വാദ്യ വിദ്യാലയത്തിൽ നിന്നോ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള കേരള കലാമണ്ഡലത്തിൽ നിന്നോ ക്ഷേത്ര കലാപീഠത്തിൽ നിന്നോ അല്ലെങ്കിൽ മറ്റേതെങ്കിലും തത്തുല്യ സ്ഥാപനങ്ങളിൽ നിന്നോ ബന്ധപ്പെട്ട കലയിൽ (അഷ്ടപദി) വിജയകരമായി പഠനം പൂർത്തിയാക്കിയ ശേഷം നേടിയ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ബന്ധപ്പെട്ട മേഖലയിലെ പ്രശസ്തരായ കലാകാരന്മാരിൽ നിന്ന് അഞ്ച് വർഷത്തെ പരിചയ സർട്ടിഫിക്കറ്റ്. |
Nadaswaram Player | (1) മലയാളം എഴുതാനും വായിക്കാനുമുള്ള കഴിവ് (2) ഗുരുവായൂർ ദേവസ്വം വാദ്യ വിദ്യാലയത്തിൽ നിന്നോ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള കേരള കലാമണ്ഡലത്തിൽ നിന്നോ ക്ഷേത്ര കലാപീഠത്തിൽ നിന്നോ ബന്ധപ്പെട്ട കലയിൽ (നാദസ്വരം) വിജയകരമായി പഠനം പൂർത്തിയാക്കിയതിന് ശേഷം നേടിയ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ മറ്റ് തത്തുല്യ സ്ഥാപനങ്ങളിൽ നിന്നോ ബന്ധപ്പെട്ട മേഖലയിലെ പ്രശസ്തരായ കലാകാരന്മാരിൽ നിന്ന് അഞ്ച് വർഷത്തെ പരിചയ സർട്ടിഫിക്കറ്റ്. |
Maddalam Player | (1) മലയാളം എഴുതാനും വായിക്കാനുമുള്ള കഴിവ് (2) ഗുരുവായൂർ ദേവസ്വം വാദ്യ വിദ്യാലയത്തിൽ നിന്നോ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള കേരള കലാമണ്ഡലത്തിൽ നിന്നോ ക്ഷേത്ര കലാപീഠത്തിൽ നിന്നോ അല്ലെങ്കിൽ മറ്റേതെങ്കിലും തത്തുല്യ സ്ഥാപനങ്ങളിൽ നിന്നോ ബന്ധപ്പെട്ട കലയിൽ (മദ്ദളം) വിജയകരമായി പഠനം പൂർത്തിയാക്കിയതിന് ശേഷം നേടിയ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ബന്ധപ്പെട്ട മേഖലയിലെ പ്രശസ്തരായ കലാകാരന്മാരിൽ നിന്ന് അഞ്ച് വർഷത്തെ പരിചയ സർട്ടിഫിക്കറ്റ്. |
Part-Time Sweeper | സ്റ്റാൻഡേർഡ് VII അല്ലെങ്കിൽ അതിന്റെ തത്തുല്യ യോഗ്യത. |
Watcher | (1) എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ യോഗ്യത (2) കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം, (3) ശാരീരിക കാര്യക്ഷമത |
Random Anasevukam | (1) സ്റ്റാൻഡേർഡ് VIII അല്ലെങ്കിൽ തത്തുല്യ യോഗ്യതം, (2) പാപ്പാനായി മൂന്നുവർഷത്തെ പ്രവൃത്തിപരിചയം. |
Application Fee Details
പരീക്ഷാ ഫീസ് തുകയും അടയ്യേണ്ട രീതിയും :പരീക്ഷാ ഫീസ് 300/- (മുന്നൂറ് രൂപ) പട്ടികജാതി / പട്ടികവർഗ്ഗക്കാർക്ക് രൂപ 200/-(ഇരുന്നൂറ് രൂപ) (കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ അപേക്ഷ സമർപ്പിക്കുന്നതിനുള്ള വെബ് പോർട്ടലിലെ പേമെന്റ് ഗേറ്റ് വേ വഴി ഓൺലൈനായി തുക അടയ്ക്കണ്ടതാണ്)
How To Apply For Devaswom Board Recruitment 2022?
ഉദ്യോഗാർത്ഥികൾ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://kdrb.kerala.gov.in/. വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വെബ്സൈറ്റിന്റെ ഹോം പേജിലുള്ള "Apply Online” എന്ന ലിങ്കിലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയ ശേഷം ഉദ്യോഗാർത്ഥികൾക്ക് തങ്ങളുടെ യൂസർ ഐഡിയും പാസ്സ്വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപ്ലോഡ് ചെയ്യുന്ന ഫോട്ടോ മൂന്നു മാസത്തിനകം എടുത്തത് ആയിരിക്കണം ഒരിക്കൽ അപ്ലോഡ് ചെയ്ത ഫോട്ടോ തുടർന്നുള്ള അപേക്ഷ സമർപ്പിക്കുന്നതിനും ഉപയോഗിക്കാവുന്നതാണ്. പ്രൊഫൈലിലെ പ്രിന്റ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഉദ്യോഗാർത്ഥിയ്ക്ക് താൻ സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കാവുന്നതാണ്. പാസ്സ് വേർഡ് രഹസ്യമായി സൂക്ഷിക്കേണ്ടതും പ്രൊഫൈലിൽ നൽകിയിരിക്കുന്ന വ്യക്തിഗത വിവരങ്ങൾ ശരിയാണെന്ന് ഉറപ്പ് വരുത്തേണ്ടതും ഉദ്യോഗാർത്ഥിയുടെ ചുമതലയാണ്. അപേക്ഷിക്കുന്നതിനു മുമ്പ് തന്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിട്ടുള്ള വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പു വരുത്തേണ്ടതാണ്. റിക്രൂട്ട്മെന്റ് ബോർഡുമായുള്ള കത്തിടപാടുകളിലും യൂസർ ഐഡി പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ്. റിക്രൂട്ട്മെന്റ് ബോർഡിന് മുമ്പാകെ ഒരിക്കൽ സമർപ്പിച്ചിട്ടുള്ള അപേക്ഷകൾ താല്കാലികമായി സ്വീകരിക്കപ്പെടുന്നതാണ്. ആയതിനു ശേഷം അപേക്ഷയിൽ മാറ്റം വരുത്തുന്നതിനോ, അപേക്ഷ പിൻവലിക്കുന്നതിനോ കഴിയുകയില്ല. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഏത് അവസരത്തിലായാലും സമർപ്പിക്കപ്പെട്ട അപേക്ഷകൾ വിജ്ഞാപനത്തിലെ വ്യവസ്ഥകൾക്ക് വിപരീതമായി കാണുന്ന പക്ഷം നിരുപാധികം നിരസിക്കപ്പെടുന്നതാണ്. വിദ്യാഭ്യാസ യോഗ്യത, ജാതി, പരിചയം, വയസ്സ് മുതലായവ തെളിയിക്കുന്നതിനുള്ള പ്രമാണങ്ങളുടെ പകർപ്പുകൾ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ആവശ്യപ്പെടുമ്പോൾ ഹാജരാക്കിയാൽ മതിയാകും. അപേക്ഷാ ഫീസ് തുക കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ അപേക്ഷ സമർപ്പിക്കുന്നതിനുള്ള വെബ് പോർട്ടലിലൂടെ ഓൺലൈനായി അടയ്ക്കണ്ടതാണ്. ഡി.ഡി. ആയോ മണി ഓർഡറായോ ചെല്ലാൻ മുഖാന്തിരമോ മറ്റേതെങ്കിലും രീതിയിലോ അപേക്ഷ ഫീസ് അടയ്ക്കുവാൻ പാടില്ല. ഒരിക്കൽ അടച്ച ഫീസ് ഒരു കാരണവശാലും മടക്കി നൽകുന്നതല്ല
Official Notification | Click Here |
Apply Now | Click Here |
Official Website | Click Here |