ശബരിമലയിലെ എമർജൻസി ഓപ്പറേഷൻ വിഭാഗത്തിൽ ജോലി നേടാം.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 1 ന് മുൻപ് അപേക്ഷ സമർപ്പിക്കണം.വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
Vacancy Details
EDC ടെക്‌നിഷ്യൻ തസ്തികകളിലാണ് ഒഴിവുകൾ നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Post Name | Vacancy |
---|---|
EDC ടെക്‌നിഷ്യൻ | 21 |
Salary Details
₹1000 രൂപ ഓരോ ദിവസവും ശമ്പളമായി നൽകുന്നതാണ്.
Age Details
18 മുതൽ 40 വയസ്സുവരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.
Educational Qualification Details
വിദ്യാഭ്യാസ യോഗ്യത:
- ITI/ ഡിപ്ലോമ / ബിരിദം / പിജി ഇവയിൽ ഏതെങ്കിലും ആവാം.
- GPS, GIS, HAM റേഡിയോ , Wireless, Satellite ഫോൺ എന്നിവയുടെ പ്രവർത്തനത്തിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.
- ഇംഗ്ലീഷ്, മലയാളം നിർബന്ധമായും അറിഞ്ഞിരിക്കണം. കൂടാതെ തമിഴ്, കന്നട, തെലുഗു അറിവ് അഭികാമ്യം.
Experience : ഡിസാസ്റ്റർ മാനേജ്‌മെന്റിലെ ഫീൽഡ് വർക്ക് അല്ലെങ്കിൽ സാമൂഹിക സന്നധ സേനയിൽ രജിസ്റ്റർ ചെയ്ത വോളണ്ടിയർ ആയിരിക്കണം.
Selection Process
തെരഞ്ഞെടുപ്പ് രീതി: ഇന്റർവ്യൂ മുഖേനയാണ് തിരഞ്ഞെടുക്കുക.
How To Apply
താല്പര്യം ഉള്ളവർ താഴെ കൊടുത്തിരിക്കുന്ന അപ്ലിക്കേഷൻ ഫോം പൂരിപ്പിച്ചു 'APPLICATION FOR THE POST OF OF EDC TECHNICIAN ' എന്നെഴുതി തപാൽ വഴി അയക്കണം.അഭിമുഖത്തിന്റെ തീയതിയും സമയവും ഇ-മെയിൽ/ഫോൺ വഴി അറിയിക്കും.
അയക്കേണ്ട വിലാസം
Employability Centre, District Employment Exchange 2nd Floor, Civil Station, Kottayam.
Official Notification | Click Here |
Application Form | Click Here |