ഇടപ്പള്ളി അഡീഷണൽ ഐസിഡിഎസ് പ്രോജക്ടിന്റെ പരിധിയിലുള ചേരാനല്ലൂർ ഗ്രാമ പഞ്ചായത്ത് എളങ്കുന്നപ്പുഴ ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളിലെ അങ്കണവാടികളിൽ അങ്കണവാടി വർക്കർ / ഹെൽപ്പർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
Vacancy Details
ഒഴിവുകൾ : നിലവിൽ ഒഴിവുകളുടെ എണ്ണം റിപ്പോർട്ട് ചെയ്തിട്ടില്ല.
Age Limit Details
പ്രായ പരിധി : 01- 01-2022 - ന് 18 വയസ്സ് പൂർത്തിയായവരും 46 വയസ്സ് പൂർത്തിയാകാത്തവരുമായ വനിതകൾക്ക് അപേക്ഷാ ഫോറത്തിൽ അപേക്ഷിക്കാം .എസ് സി /എസ് ടി വിഭാഗത്തിലുള്ളവർക്ക് മൂന്നുവർഷത്തെ വയസ്സ് ഇളവ് അനുവദിക്കുന്നതാണ്.
Education Qulification Details
വിദ്യാഭ്യാസ യോഗ്യത:
- വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്ന അപേക്ഷകർ പത്താം ക്ലാസ് പാസ്സായിരിക്കണം
- ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കുന്ന അപേക്ഷകർ പത്താം ക്ലാസ്സ് പാസ്സാകാൻ പാടില്ലാത്തതാണ് എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം.
How To Apply?
എങ്ങനെ അപേക്ഷ സമർപ്പിക്കാം : പൂരിപ്പിച്ച അപേക്ഷകൾ 31/10/2022 വൈകീട്ട് 5.00 മണി വരെ കളമശ്ശേരി നജാത്ത് നഗറിലുള്ള വനിതാ വികസന കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന ഇടപ്പള്ളി അഡിഷണൽ ഐസിഡിഎസ് പ്രോജക്ട് ഓഫീസിൽ ഓഫീസിൽ ( ഫോൺ നമ്പർ : 0484 2558060 ) സ്വീകരിക്കുന്നതാണ് . അപേക്ഷയുടെ മാതൃക ഇടപ്പള്ളി അഡീഷണൽ ഐസിഡിഎസ് ഓഫീസ് , ചേരാനല്ലൂർ എളങ്കുന്നപ്പുഴ ഗ്രാമ പഞ്ചായത്ത് ഓഫീസ് , പഞ്ചായത്ത് വെബ് സൈറ്റ് , അടുത്തുള്ള അങ്കണവാടി കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ലഭിക്കുന്നതാണ്.