നമസ്കാരം,
Kerala Job Alert ലേക്ക് സ്വാഗതം!

Thrissur Zoological Park Recruitment Notification 2022 - Apply Now

Thrissur Zoological Park Recruitment 2022: Here is the Thrissur Zoological Park Recruitment Notification 2022. More qualification, Age limit, Vacancy

Thrissur Zoological Park Recruitment Notification 2022 : കേരള വനം വകുപ്പ് തൃശൂർ സുവോളജിക്കൽ പാർക്കിലേക്ക് അനിമൽ കീപ്പർ ട്രെയിനി, സൂ സൂപ്പർവൈസർ എന്നി ഒഴിവുകളിലേക്ക് അപേക്ഷ സ്വികരിക്കുന്നു.16 ഒഴിവുകളിലേക്കാണ് നിയമനം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2022 ഒക്ടോബർ 10 ന് മുൻപ് അപേക്ഷ സമർപ്പിക്കണം.വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

Thrissur Zoological Park Recruitment Notification 2022

Kerala Forest & Wildlife Department Job Notification Details

Kerala Forest & Wildlife Department Notification 2022 Details
Organization Name Kerala Forest & Wildlife Department
Name Of Post Zoo Supervisor and Animal Keeper Trainees
Job Type Kerala Government
Recruitment Type Temporary Recruitment
Salary Rs.9,000 – 20,000/-
Total Vacancies 16
Apply Mode Online
Last date for submission of application 10th October 2022

Vacancy Details

അനിമൽ കീപ്പർ ട്രെയിനി, സൂ സൂപ്പർവൈസർ എന്നി തസ്തികകളിലായി 16 ഒഴിവുകൾ ആണ് നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

അനിമൽ കീപ്പർ ട്ട്രെയിനി തസ്തികയിൽ 15 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ജോലിയുടെ സ്വാഭാവം : പാർക്കിലെ വിവിധയിനം ജീവികളുടെ ആവാസവ്യവസ്ഥ , ഭക്ഷണരീതി ,രോഗങ്ങൾ , പ്രജനന രീതി . മറ്റു സ്വഭാവങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ശാസ്ത്രീയമായ അറിവും പ്രായോഗിക ജ്ഞാനവും നേടുകയാണ് പ്രധാന ലക് ഷ്യം . ഇതിന്റെ ഭാഗമായി വിവിധ മൃഗശാലകളിൽ പരിശീലനത്തിൽ പങ്കെടുക്കുക പാർക് അധികാരികൾ നൽകുന്ന നിർദേശങ്ങൾ പാലിച്ചു ഏൽപ്പിക്കുന്ന ജോലികൾ നിർവഹിക്കുക . പൊതുജന സമ്പർക്ക പരിപാടികളിൽപങ്കെടുക്കുക എൻക്ലോഷറുകൾ വൃത്തിയായും അരോഗ്യകരമായും സംരക്ഷിക്കുക . രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുക്കുക . മൃഗങ്ങൾക്കുള്ള വിവിധയിനം ഭക്ഷണങ്ങൾ തയ്യാറാക്കുക എന്നീ വിവധ മേഖലകളിൽ പരിശീലന സമയത്തു അവഗാഹം നേടണം . ഈ വിഷയത്തിൽ വെറ്റിനറി ഓഫീസർ , ക്യൂറേറ്റർ , സൂപ്പർവൈസർ മറ്റു മേലധികാരികൾ എന്നിവരുടെ മേൽനോട്ടത്തിൽ സ്വതന്ത്ര ചുമതലയും വഹിക്കേണ്ടി വരും .

സൂ സൂപ്പർവൈസർ തസ്തികയിൽ ഒരു ഒഴിവ് മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ജോലിയുടെ സ്വാഭാവം : പാർക്കിൽ മൃഗങ്ങളെ കൊണ്ടുവരുന്നതിന് അന്തിമമായി ചെയ്യേണ്ട തയാറെടുപ്പുകളും കീപ്പർ ട്രെയിനി മാരുടെ പരിശീലനവുമാണ് പ്രധാന ഉത്തരവാദിത്വങ്ങൾ.

Age Limit Details

Thrissur Zoological Park Age Limit (പ്രായപരിധി)
Post Name Age Limit
അനിമൽ കീപ്പർ ട്ട്രെയിനി അപേക്ഷകർ 2022 ജനുവരി 1 നു 28 വയസ്സ് കഴിയാത്തവരായിരിക്കണം . പട്ടിക ജാതി , പട്ടിക വർഗം , മറ്റു പിന്നോക്ക വിഭാഗങ്ങൾ എന്നിവർക്ക് പ്രായത്തിൽ അംഗീകൃത ഇളവ് ലഭിക്കും .
സൂ സൂപ്പർവൈസർ അപേക്ഷകർ 2022 ജനുവരി 1 നു 60 വയസ്സ് കഴിയാത്തവരായിരിക്കണം . പ്രായത്തിൽ ഇളവുകൾ അനുവദനീയമല്ല

Salary Details

വേതനവും നിയമന കാലാവധിയും (അനിമൽ കീപ്പർ ട്ട്രെയിനി) : കരാർ അടിസ്ഥാനത്തിൽ 2 - വർഷത്തേക്കാണ് നിയമനം. ആദ്യവർഷം പ്രതി മാസം 9000/- രൂപയും രണ്ടാം വര്ഷം - പ്രതിമാസം 9250/- രൂപയും ലഭിക്കും .

വേതനവും നിയമന കാലാവധിയും (സൂ സൂപ്പർവൈസർ): കരാർ അടിസ്ഥാനത്തിൽ 6 മാസത്തേക്കാണ് നിയമനം. സർക്കാർ സേവനത്തിൽ നിന്നും വിരമിച്ച ജീവനക്കാർക്ക് പുനർ നിയമനത്തിൽ ശമ്പളം നൽകുന്ന മാനദണ്ഡം അനുസരിച്ചുള്ള മാസശമ്പളം അനുവദിക്കും.

Educational Qualification Details

അനിമൽ കീപ്പർ ട്ട്രെയിനി

  1. വിദ്യാഭ്യാസ യോഗ്യത : ഏഴാം ക്ലാസ് പാസ്സായിരിക്കണം . ഡിഗ്രി ഉണ്ടാകാൻ പാടില്ല .
  2. ശാരീരിക യോഗ്യതകൾ : പുരുഷന്മാർക്ക് കുറഞ്ഞത് 163 സെന്റിമീറ്റർ ഉയരവും 81 സെന്റിമീറ്റർ നെഞ്ചളവും പൂർണമായി ശ്വാസമെടുക്കുമ്പോൾ 5 സെന്റിമീറ്റർ വികസനവും ഉണ്ടാകണം . സ്ത്രീകൾക്ക് കുറഞ്ഞത് 150 സെന്റിമീറ്റർ ഉയരം ഉണ്ടാകണം . ആദിവാസി വിഭാഗത്തിൽ പെട്ടവർക്ക് ഉയരത്തിൽ 5 സെന്റിമീറ്ററും നെഞ്ചളവിൽ 2.5 സെന്റിമീറ്ററും ഇളവ് ഉണ്ടായിരിക്കും . എന്നാൽ നെഞ്ചളവ് വികസനം 5 സെന്റിമീറ്റർ തന്നെ ഉണ്ടായിരിക്കണം .
  3. മെഡിക്കൽ സ്റ്റാൻഡേർഡ്സ്:

    ചെവി : പൂർണമായും കേൾവി ശക്തി ഉണ്ടായിരിക്കണം

    കണ്ണ് : കണ്ണട ഉപയോഗിക്കാതെ കാഴ്ച സംബന്ധിച്ചു താഴെപ്പറയുന്ന മാനദണ്ഡങ്ങൾ സാക്ഷ്യപ്പെടുത്തിയിക്കണം

    1. ദൂരക്കാഴ്ച 6/6 സ്നെല്ലൻ (nellen)
    2. അടുത്ത കാഴ്ച് 0.5 സ്നെല്ലൻ (snellen)
    3. കളർ വിഷൻ - സാധാരണ
    4. നൈറ്റ് ബ്ലെൻഡ്നെസ്സ് ഉണ്ടാകരുത്

    മസിലുകളും സന്ധികൾ സന്ധികളും : പരാലിസിസ് ഉണ്ടാകരുത്. സ്വതന്ത്രമായി ചലിക്കണം (No paralysis and all joints with free movements.)

    നാഡിവ്യവസ്ഥ : (Nervous Perfectly normal. Free from any infectious disease. monwlogeno system)

സൂ സൂപ്പർവൈസർ

  1. വിദ്യാഭ്യാസ യോഗ്യത : ഏഴാം ക്ലാസ് പാസ്സായിരിക്കണം . ഡിഗ്രി ഉണ്ടാകാൻ പാടില്ല .
  2. ജോലി പരിചയം : കേരളത്തിലെ ഏതെങ്കിലും അംഗീകൃത മൃഗശാലയിൽ മൃഗ പരിപാലനവുമായി ബന്ധപ്പെട്ട് കുറഞ്ഞത് 25 വര്ഷം സർവീസ് ഉണ്ടായിരിക്കണം . ഇതിൽ കുറഞ്ഞത് 5 വർഷ മെങ്കിലും സൂ സൂപ്പർവൈസർ തസ്തികയിൽ ആയിരുന്നിരിക്കണം . ഇത് സംബന്ധിച്ചു അവസാനം ജോലി ചെയ്ത സ്ഥാപന അധികാരിയിൽനിന്നും ലഭ്യമായ സർട്ടിഫിക്കറ്റ് ഹാജരാക്കണം .
  3. കായിക ക്ഷമത: കായിക ക്ഷമത സംബന്ധിച്ചു ഗവണ്മെന്റ് സർവീസിൽ അസിസ്റ്റന്റ് സർജനിൽ കുറയാത്ത ഓഫീസറുടെ സർട്ടിഫിക്കറ്റ് ജോലിയിൽ ചേരുന്ന സമയത്തു ഹാജരാക്കണം

Selection Process

തെരഞ്ഞെടുപ്പ് രീതി: അപേക്ഷകരിൽ പ്രാഥമികമായി എല്ലാ യോഗ്യതകളും ഉള്ളവരുടെ ചുരുക്കപട്ടിക തയാറാക്കും. ഇവരിൽ നിന്നും ശാരീരിക യോഗ്യതയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ റാങ്ക് പട്ടിക തയാറാക്കി പ്രസിദ്ധപ്പെടുത്തും. ഈ ലിസ്റ്റിൽ നിന്നും നിയമനം നടത്തും.

How To Apply For Thrissur Zoological Park Recruitment 2022?

അപേക്ഷ സമർപ്പിക്കേണ്ട വിധം : അപേക്ഷ ഫാറവും വിശദ വിവരങ്ങളും - കേരള വനം വകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ്സൈറ്റിൽ - പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. വെബ്സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്യന്ന അപേക്ഷകൾ പൂരിപ്പിച്ചു ഫോട്ടോ , സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധ രേഖകൾ എന്നിവ സഹിതം കവറിലിട്ടു താഴെപ്പറയുന്ന അഡ്ഡ്രസ്സിൽ അയക്കണം. അപേക്ഷകൾ നേരിട്ടും thrissurzoological [email protected] എന്ന ഇ-മെയ് ലിലും സ്വീകരിക്കുന്നതാണ്. സർട്ടിഫിക്കറ്റുകളുടെ അസ്സൽ അഭിമുഖ സമയത്ത് ഹാജരാക്കണം.

ഡയറക്ടർ തൃശ്ശൂർ സുവോളജിക്കൽ പാർക്ക് പുത്തൂർ പി . ഓ കുരിശുമൂലക്കു സമീപം തൃശ്ശൂർ -680014 കേരളം

E - mail : [email protected]

അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസം : 10 ഒക്ടോബർ 2002

അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ നൽകിയിരിക്കുന്ന ഔദോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക.

Animal Keeper Notification: Click Here

Supervisor Notification: Click Here

Animal Keeper Application Form: Click Here

Supervisor Application Form : Click Here

Official Website: Click Here

തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യൂ

Getting Info...

Post a Comment

Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.