HLL Lifecare Ltd Recruitment 2022 ; ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള മിനി രത്‌ന പൊതുമേഖലാ സ്ഥാപനമായ HLL ലൈഫ്‌കെയർ ലിമിറ്റഡ് പരിശീലന വികസന പദ്ധതി പ്രകാരം ആക്കുളം ഫാക്ടറിയിൽ പരിശീലനത്തിനായി ജീവനക്കാരെ നിയമയ്ക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2022 സെപ്റ്റംബർ 20 ന് മുൻപ് അപേക്ഷ സമർപ്പിക്കണം. ഇന്റർവ്യൂ വഴിയാണ് നിയമനം. വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ മറ്റ് വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
HLL Lifecare Ltd Recruitment 2022 Notification Details
HLL Lifecare Ltd Notification 2022 Details | |
---|---|
Organization Name | HLL Lifecare Limited |
Post Name | ITI Trainees and SSLC/ VHSE Trainees |
Job Type | Central Government |
Recruitment Type | Temporary Recruitment |
Advt No | N/A |
Total Vacancy | Various |
Job Location | Kerala |
Salary | Rs.9,500 – 12,000 |
Apply Mode | Walk in Interview |
Last date for submission of application | 20th September 2022 |
HLL Lifecare Ltd Recruitment 2022 Latest Vacancy Details
എസ്എസ്എൽസി ട്രെയിനി , ഐടിഐ ട്രെയിനി ഒഴിവുകളിലേക്കാണ് നിയമനം. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
HLL Lifecare Ltd Recruitment Age Limit Details
എസ്എസ്എൽസി ട്രെയിനി , ഐടിഐ ട്രെയിനി ഒഴിവുകളിലേക്ക് 18 മുതൽ 35 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. സംവരണ വിഭാഗക്കാർക്ക് പ്രായപരിധിയിൽ ഇളവ് ഉണ്ട്.
Post Name | Age Limit |
---|---|
എസ്എസ്എൽസി ട്രെയിനി | 18 വയസ്സിന് മുകളിലും 35 വയസ്സിന് താഴെയും (01-09- 2022 വരെ) |
ഐടിഐ ട്രെയിനി |
KMSCL Recruitment 2022 Educational Qualification Details
HLL ലൈഫ്‌കെയർ ലിമിറ്റഡ് യോഗ്യത സംബന്ധിച്ച വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
Post Name | Qualification |
---|---|
എസ്എസ്എൽസി ട്രെയിനി | SSLC / VHSE വിജയം |
ഐടിഐ ട്രെയിനി | ITI വിജയം |
How To Apply For Latest HLL Lifecare Ltd Recruitment 2022?
HLL website ല് നിന്ന് അപ്ലിക്കേഷൻ ഫോം ഡൗൺലോഡ് ചെയ്യുക. അപ്ലിക്കേഷൻ ഫോം ചുവടെ നല്കിയിട്ടുണ്ട്.അപ്ലിക്കേഷൻ ഫോം ഡൗൺലോഡ് ചെയ്‌ത് പ്രിന്റ് ഔട്ട് എടുത്ത് പൂരിപ്പിക്കുക.വാക്ക്-ഇൻ-സെലക്ഷൻ ടെസ്റ്റിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ കൃത്യമായി പൂരിപ്പിച്ച അപേക്ഷാ ഫോമിനൊപ്പം ചുവടെ നൽകിയിരിക്കുന്ന രേഖകളും കൊണ്ട് പോകണം.
- പ്രായം, യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള ഒറിജിനൽ സർട്ടിഫിക്കറ്റുകൾ.
- എസ്‌സി/എസ്ടി ഉദ്യോഗാർത്ഥികൾ യോഗ്യതയുള്ള അതോറിറ്റിയിൽ നിന്ന് ലഭിച്ച സർട്ടിഫിക്കറ്റുകൾ കൊണ്ടുവരണം.
- ഒബിസി ഉദ്യോഗാർത്ഥികൾ നോൺ ക്രീമി ലെയർ (NCL) സർട്ടിഫിക്കറ്റുകൾ കൊണ്ടുവരണം.
- അടുത്തിടെ എടുത്ത ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോ.
മുകളിൽ പറഞ്ഞവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പില്ലാതെ ലഭിച്ച അപൂർണ്ണമായ അപേക്ഷയും സർട്ടിഫിക്കറ്റുകൾ സ്വീകരിക്കില്ല.
Post Name | Date & Time of Reporting | Venue (വേദി) |
---|---|---|
എസ്എസ്എൽസി ട്രെയിനി | 19-09-2022, 09.30 AM | HLL Lifecare Limited, Sargam Hall, Peroorkada Factory, Thiruvananthapuram-5 |
ഐടിഐ ട്രെയിനി | 20-09-2022, 09.30 AM |